ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീർ സവർക്കർ സേതു എന്ന് പേരിടും; ഏകനാഥ് ഷിൻഡെ

  • 29/05/2023

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീർ സവർക്കർ സേതു എന്ന് പേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ.ബാന്ദ്ര-വെർസോവ കടൽ ലിങ്ക് പാലത്തിന് വി ഡി സവർക്കറുടെ പേര് നൽകുമെന്നും വീർ സവർക്കർ സേതു എന്നറിയപ്പെടുമെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ഷിൻഡെ പറഞ്ഞു.

വീർ സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ പുതിയ പാർലമെന്റ് മന്ദിരം വീർ സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിൽ ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തെ ഓരോ പൗരന്മാർക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''രാജ്യത്തെ പാർലമെന്റിന്റെ പുതിയ മന്ദിരം ഈ ശുഭദിനത്തിൽ ഉദ്ഘാടനം ചെയ്യുന്നു എന്നത് ഓരോ മറാഠിക്കാരനും അഭിമാനകരമാണ്. എന്നാൽ ചിലർ ആ പരിപാടി ബഹിഷ്‌കരിക്കാൻ ശ്രമിച്ചു,'' ഷിൻഡെ ട്വീറ്റ് ചെയ്തു. 101-ാം മൻ കി ബാത്തിൽ വീർ സവർക്കറിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രി ചർച്ച ചെയ്തത്. വീർ സവർക്കറുടെ ത്യാഗവും ധൈര്യവുമായി ബന്ധപ്പെട്ട കഥകൾ ഇന്നും ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനം മാത്രമല്ല, സാമൂഹിക സമത്വത്തിനും സാമൂഹിക നീതിയ്ക്കും വേണ്ടി വീർ സവർക്കർ പ്രയത്‌നിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Related News