മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞ് ഗുസ്തി താരങ്ങള്‍; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിന് തടസമില്ലെന്ന് പൊലീസ്

  • 30/05/2023

ഹരിദ്വാര്‍: ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യാൻ ഹരിദ്വാറിലെത്തി. സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടുമടക്കമുള്ള താരങ്ങള്‍ ഇവിടെ എത്തിച്ചേര്‍ന്നു. വൈകാരികമായ ദൃശ്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. ഗുസ്തി താരങ്ങള്‍ കണ്ണീരണിഞ്ഞാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാൻ എത്തിയത്.


മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് കരഞ്ഞാണ് ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തിയത്. താരങ്ങള്‍ ഹരിദ്വാറില്‍ പ്രവേശിക്കുന്നതോ ഗംഗയില്‍ മെഡലുകള്‍ ഒഴുക്കുന്നതിനോ തടസ്സമുണ്ടാവില്ലെന്ന് ഹരിദ്വാര്‍ പോലീസ് അറിയിച്ചിരുന്നു. താരങ്ങള്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തടയാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിങ് അറിയിച്ചിരുന്നു.

Related News