രാഹുല്‍ഗാന്ധിക്കെതിരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം, പതാകയുയർത്തി മുദ്രാവാക്യം വിളിച്ചു

  • 31/05/2023

ദില്ലി: രാഹുല്‍ഗാന്ധിക്കെതിരെ ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം. രാഹുല്‍‌ലിന്റെ കാലിഫോര്‍ണിയയിലെ സംവാദ പരിപാടിക്കിടെയാണ് പ്രതിഷേധം. രാഹുലിന്‍റെ പരിപാടിയില്‍ സദസ്സിലിരുന്ന പ്രതിഷേധക്കാര്‍ ഖലിസ്ഥാൻ പതാക ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇവരെ പിന്നീട് വേദിയില്‍ നിന്ന് നീക്കിയാണ് പരിപാടി നടത്തിയത്.


നേരത്തെ, രാഹുല്‍ഗാന്ധിയുടെ മോദി വിമര്‍ശനത്തില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. വിദേശ രാജ്യ സന്ദര്‍ശനങ്ങളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ അപമാനിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്ന് വിളിച്ചതൊന്നും രാഹുലിന് ദഹിച്ചിട്ടില്ലെന്നും താക്കൂര്‍ പറഞ്ഞു. അമേരിക്കയിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്ബോള്‍ മോദിക്കെതിരെ രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Related News