അൽറായിയിൽ കത്തിക്കുത്ത്; നിരവധി യുവാക്കൾ അറസ്റ്റില്‍

  • 09/06/2023കുവൈത്ത് സിറ്റി: അൽ റായി ഏരിയയിലെ ഒരു വാണിജ്യ സമുച്ചയത്തിന്റെ പാർക്കിംഗ് സ്ഥലത്തുണ്ടായ വഴക്കിനെ തുടർന്ന് നിരവധി യുവാക്കൾ  അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത നിരവധി പേര്‍ തമ്മില്‍ വഴക്ക് നടക്കുന്നതായും കത്തി കുത്തില്‍ കലാശിച്ചുവെന്നും ഓപ്പറേഷൻ റൂമിൽ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. ഇതോടെ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റ് പ്രതിനിധീകരിക്കുന്ന പൊതു സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. മെഡ‍ിക്കല്‍ എമര്‍ജൻസി വിഭാഗവും പാഞ്ഞെത്തി. അറസ്റ്റിലായവരെ ജുവനൈല്‍ പ്രൊട്ടക്ഷൻ വിഭാഗത്തില്‍ റഫര്‍ ചെയ്തിട്ടുണ്ട്. കുത്തേറ്റയാളെ ഫര്‍വാനിയ ആശുപത്രിയിലേക്കും മാറ്റി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News