ഇന്ത്യയിൽനിന്ന് മൂന്നാമത്തെ മെഡിക്കൽ സംഘം കുവൈത്തിലെത്തി.

  • 13/06/2020

കുവൈറ്റ് സിറ്റി : ഇന്ത്യയിൽനിന്ന് 289 പേരടങ്ങുന്ന മൂന്നാമത്തെയും അവസാനത്തെയും ബാച്ച് മെഡിക്കൽ സംഘം കുവൈത്തിലെത്തി, ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക സഹായ ഉദ്യോഗസ്ഥർ എന്നിവരാണ് എത്തിയ സംഘത്തിലുള്ളത്. കോവിഡ് വൈദ്യപരിശോധന നടത്തിയ ശേഷം അവരെ ജാബർ അൽ അഹ്മദ് സിറ്റിയിൽ എത്തിച്ചു.

ആദ്യ വിമാനത്തിൽ 322 പേരും, രണ്ടാമത്തെ വിമാനത്തിൽ 323 പേരുമാണ് കഴിഞ്ഞ ദിവസങ്ങളിൽ കുവൈത് എയർ വേസ് വീമാനത്തിൽ കുവൈത്തിലെത്തിയത്. മൂന്ന് ബാച്ചുകളിലായി കേരളത്തിൽ നിന്ന് വന്ന 651 മെഡിക്കൽ ജീവനക്കാരിൽ മൂന്ന് പേർക്ക് കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചതിനെത്തുടർന്നു അവരെ ചികിത്സക്കായി ക്വാറന്റൈനിലേക്കു മാറ്റി

വിമാന സർവ്വീസ്‌ നിർത്തലാക്കിയത്‌ കാരണം അവധി കഴിഞ്ഞ്‌ തിരിച്ചു വരാൻ കഴിയാതെ ഇന്ത്യയിൽ കുടുങ്ങി കിടന്ന ആരോഗ്യ പ്രവർത്തകർക്ക്‌ തിരിച്ചു വരുന്നതിനു ആരോഗ്യമന്ത്രി ഡോ. ബസീൽ അൽ സബയുടെ നേതൃത്വത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് മെഡിക്കൽ സംഘത്തെ കുവൈറ്റ് എയർ വേസിന്റെ പ്രത്യേക വീമാനത്തിൽ കുവൈത്തിലെത്തിച്ചത്.

Related News