ഫർവാനിയ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ ജീവനക്കാര്‍ക്ക് കോവിഡ്-19

  • 13/06/2020

കുവൈത്ത് സിറ്റി : ഫർവാനിയ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 42 ജീവനക്കാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്, സ്റ്റോറിലെ 235 ജീവനക്കാരിൽ 42 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് , കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ഇതിനെത്തുടർന്ന് ബ്രാഞ്ചിന്റെ എല്ലാ ശാഖകളും ഇന്ന് രാത്രി അടച്ചിടും , കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മിനിസ്ട്രി ഓഫ് ഹെൽത്ത് രോഗ പ്രതിരോധ നടപടികൾ സ്വീകരിക്കുകയും അണുവിമുക്ത നടപടികൾ കൈക്കൊള്ളുകയും ചെയ്തു, അടുത്ത ദിവസം പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്യുമെന്ന് അറിയിച്ചു.

Related News