റിയൽ എസ്റ്റേറ്റ് വാടക ഭേദഗതി; ചൊവ്വാഴ്ച പാര്‍ലിമെന്റ് പരിഗണിക്കും

  • 14/06/2020

കുവൈറ്റ് സിറ്റി : റിയൽ എസ്റ്റേറ്റ് വാടകയുമായി ബന്ധപ്പെട്ട 1978 ലെ നിയമത്തില്‍ വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്നതിനുള്ള നിർദ്ദേശങ്ങളെക്കുറിച്ചുള്ള നിയമനിർമ്മാണ സമിതിയുടെ റിപ്പോർട്ട് പൂർത്തിയായതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ അസംബ്ലിയുടെ ചൊവ്വാഴ്ചത്തെ സെഷന്റെ അജണ്ടയിൽ ബില്‍ ഉള്‍പ്പെടുത്തിയതായി പാര്‍ലിമെന്‍റ് വൃത്തങ്ങള്‍ അറിയിച്ചു.പുതിയ ഭേദഗതികൾ പ്രകാരം വാടക കൊടുക്കാൻ ഇല്ലാത്തതിന്‍റെ പേരിൽ താമസക്കാരെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഇറക്കിവിടാൻ അനുവദിക്കരുത്​.മുൻകൂട്ടി വാടക അടച്ചവർക്ക്​ എത്രകാലത്തേക്കാണോ അടച്ചത്​ അത്രയും കാലം പിന്നീട്​ ഇളവ്​ അനുവദിക്കണം. വാടക കുറച്ചുനൽകണമെന്ന ആവശ്യം പരിഗണിക്കാനായി മാത്രം കോടതിയിൽ പ്രത്യേക വകുപ്പ്​ സ്ഥാപിക്കണം തുടങ്ങിയ ശുപാര്‍ശകളും ​ ബില്ലില്‍ ഉള്‍പ്പെടുത്തയിട്ടുണ്ട്.

Related News