ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിച്ചതിന് 66 ഷോപ്പുകള്‍ അടച്ചു

  • 14/06/2020

കുവൈത്ത് സിറ്റി: കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് കാപ്പിറ്റല്‍ ഗര്‍വണറേറ്റിലെ 66 ഷോപ്പുകള്‍ അടച്ചതായി കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. നൂറിലേറെ ഷോപ്പുകൾ, കഫേകൾ, സലൂണുകൾ, റെസ്റ്റോറന്റുകൾ,ബക്കാലകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നീവര്‍ക്ക് മുന്നറിയിപ്പുകൾ നൽകിയതായും മുനിസിപ്പാലിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു. കോവിഡിനെതിരെ ശക്തമായ പ്രതിരോധ നടപടികളാണ് രാജ്യം കൈകൊണ്ട് വരുന്നത്. രോഗം പടരാതിരിക്കാൻ മുനിസിപ്പാലിറ്റി സ്വീകരിച്ച മുൻകരുതൽ പാലിക്കാന്‍ എല്ലാ സ്ഥാപനങ്ങളും ബാധ്യസ്ഥരാണെന്നും ആരോഗ്യ വകുപ്പിന്‍റെ കര്‍ശന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സ്ഥാപനങ്ങള്‍ പാലിക്കണമെന്നും മുനിസിപ്പാലിറ്റി അഭ്യര്‍ഥിച്ചു. കുവൈത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ള സമയങ്ങളിലും രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 മണി വരെയും കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ മുനിസിപ്പാലിറ്റി അനുവാദം നല്‍കിയിരുന്നു. അതോടപ്പം മാസ്‌ക്, ഗ്ലൗസ് തുടങ്ങി മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉപഭോക്താക്കള്‍ ഹോട്ട്ലൈന്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു

Related News