പാലക്കാട് ജില്ലയില്‍ ബാലവിവാഹം; ഭര്‍ത്താവിനെതിരെ കേസെടുത്തു

  • 04/07/2023

പാലക്കാട്: പാലക്കാട് ജില്ലയില്‍ ബാലവിവാഹം നടന്നതിനെ തുടര്‍ന്ന് ഭര്‍ത്താവിനെതിരെ കേസെടുത്തു. ബാലവിവാഹ നിരോധന നിയമപ്രകാരമാണ് ഭര്‍ത്താവിനെതിരെ ചെര്‍പ്പുളശ്ശേരി പൊലീസ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തു. സിഡബ്ല്യുസി നിര്‍ദേശത്തെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മൂന്നു പേരും ഒളിവിലെന്ന് പൊലീസ് പറഞ്ഞു.


ചെര്‍പ്പുളശേരി സ്വദേശിനിയായ 17 കാരിയെ വിവാഹം ചെയ്തത് ജൂണ്‍ 29നാണ്. വിവാഹം നടന്നത് തൂത ക്ഷേത്രത്തിലായിരുന്നു. സംഭവത്തില്‍ തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

Related News