മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂര്‍ണ്ണമായും സജ്ജമാണെന്ന് മന്ത്രി, മൂന്ന് ജില്ലകളിൽ പ്രത്യേക ശ്രദ്ധ

  • 04/07/2023

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതിനാല്‍ മുന്നറിയിപ്പുമായി മന്ത്രി കെ രാജൻ. മഴക്കെടുതി വിലയിരുത്താൻ വിളിച്ച യോഗത്തിന് ശേഷം മഴക്കെടുതി ദുരിതം നേരിടാൻ സംസ്ഥാനം പൂര്‍ണ്ണമായും സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. വീഡിയോ കോണ്‍ഫറൻസ് വഴി നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍മാരും പങ്കെടുത്തു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോട് യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.


ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കാൻ യോഗത്തില്‍ തീരുമാനിച്ചു. ഇവിടെ മുന്നൊരുക്കങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും ചുമതല. അപകടാവസ്ഥയില്‍ ഉള്ള മരങ്ങള്‍ മുറിച്ചുനീക്കാനുള്ള തീരുമാനമായി. എന്നാല്‍ ഇതിന് കളക്ടറുടെ നിര്‍ദേശത്തിന് കാത്തുനില്‍ക്കേണ്ടതില്ല.

ക്യാമ്ബുകള്‍ തുറക്കാൻ സജ്ജമാണ്. കൂടുതല്‍ പേര്‍ ക്യാമ്ബുകളിലേക്ക് വരാൻ സാധ്യതയുണ്ട്. താലൂക് അടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും എമര്‍ജൻസി സെന്ററുകള്‍ തുറക്കും. പനി ബാധിതരെ പ്രത്യേകം പാര്‍പ്പിക്കണം. അവധി തലേന്ന് തന്നെ പ്രഖ്യാപിക്കണമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി പറഞ്ഞു.

Related News