പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് 7 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും

  • 04/07/2023

തൃശ്ശൂര്‍: പതിനൊന്ന് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതിക്ക് 7 വര്‍ഷം കഠിനതടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് മണത്തല തിരുവത്ര സ്വദേശി കോറമ്ബത്തയില്‍ വീട്ടില്‍ 53 വയസ്സുള്ള അലിയെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കുന്നംകുളം അതിവേഗ പ്രത്യേകപോക്സോ കോടതി ജഡ്ജി എസ് ലിഷ വിധി പ്രഖ്യാപിച്ചത്.


2020ല്‍ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാൻ വന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കയറ്റി മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത കേസിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷച്ചത്. ചാവക്കാട് സബ് ഇൻസ്പെക്ടരറായിരുന്ന യുകെ ഷാജഹാനാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്റത് അന്വേഷണം നടത്തിയത്.

കേസില്‍ 20 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകളും തൊണ്ടിമുതലുകളും ഹാജിരാക്കുകയും ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി അഡ്വ: അമൃതയും, അഡ്വ: സഫ്നയും ചാവക്കാട് പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ എസ് ബൈജുവും പ്രവര്‍ത്തിച്ചിരുന്നു.

Related News