എറണാകുളത്ത് വൃദ്ധമാതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

  • 06/07/2023

കൊച്ചി ചമ്പക്കരയിൽ മകൻ വൃദ്ധമാതാവിനെ വെട്ടിക്കൊലപ്പെടുത്തി. ചമ്പക്കര സ്വദേശി ബ്രിജിത ആണ് മരിച്ചത്. 75 വയസായിരുന്നു. മകൻ വിനോദ് എബ്രഹാമിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു. രാവിലെ മുതൽ വീട്ടിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പൊലീസെത്തി പ്രശ്നം പരിഹരിച്ചിരുന്നു.എന്നാൽ വൈകിട്ട് വീണ്ടും വാക്കുതർക്കമുണ്ടായെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിൽ പൊലീസിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ രംഗത്തെത്തി. വീട്ടിൽ ബഹളമുണ്ടായിട്ടും പൊലീസ് എത്തി വീടിനകത്ത് കയറാൻ ഒരു മണിക്കൂർ കാത്തുനിന്നെന്നാണ് ആരോപണം. 
ഉച്ചക്ക് ഫ്‌ലാറ്റിനുള്ളിൽ നിന്ന് ശബ്ദം കേട്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും കുഴപ്പമില്ലന്ന് പറഞ്ഞ് തിരികെ പോകുകയും ചെയ്തു. അല്പസമയങ്ങൾക്ക് ശേഷം വീണ്ടും കരച്ചിൽ കേൾക്കുകയും ഉടനെ നാട്ടുകാർ പോലീസിലെ അറിയിച്ചു. 

എന്നാൽ സ്ഥലത്ത് എത്തിയ പൊലീസ് വാതിൽ തുറക്കുന്നതിനോ ബ്രിജിതയെ രക്ഷിക്കുന്നതിന് തയാറായില്ലെന്നും രേഖാമൂലം പരാതി നൽകിയാൽ മാത്രമേ വാതിൽ തുറക്കാൻ കഴിയുകയൊള്ളുവെന്ന് പറഞ്ഞു. എത്തിയ ഉടൻ തന്നെ പൊലീസ് നടപടികൾ വേഗത്തിൽ ആക്കിയിരുന്നുവെങ്കിൽ ബ്രിജിതയെ രക്ഷിക്കാൻ കഴിമായിരുന്നുവെന്നും പൊലീസിന്റെ നിക്ഷ്‌ക്രീയത്തമാണിതെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ഇന്ന് പൂർത്തിയാകും.

Related News