'അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം'; ലീഗിന്റെ കാര്യത്തിൽ സിപിഐഎം നിലപാടിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ്

  • 08/07/2023

ഏകീകൃത സിവിൽ കോഡിൽ സിപിഐഎമ്മിന് മുന്നറിയിപ്പുമായി പ്രതിപക്ഷ വി ഡി സതീശൻ. ഉത്തരത്തിലുള്ളത് എടുക്കാൻ ശ്രമിക്കുമ്പോൾ കക്ഷത്തിലുള്ളത് പോകരുതെന്നാണ് പരിഹാസം. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ മുസ്ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചിട്ടേ ഉള്ളൂ. പോയിട്ടിട്ടല്ലോ എന്ന് വി ഡി സതീശൻ ചോദിച്ചു.

അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം എന്നതാണ് ലീഗിന്റെ കാര്യത്തിൽ സിപിഐഎം നിലപാട്. ഏകീകൃത സിവിൽ കോഡിൽ സിപിഐഎമ്മിനാണ് അവ്യക്തതയുള്ളത്. അത് മറച്ചുപിടിക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. സിവിൽ കോഡ് വിഷയത്തിൽ അഴിമതിക്കാരായ സിപിഐഎമ്മുമായി ചേർന്ന് സമരത്തിനില്ല. നയരേഖ തള്ളിപ്പറയാൻ സിപിഐഎം തയ്യാറുണ്ടോ എന്നും വിഡി സതീശൻ ചോദിച്ചു.

ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ പങ്കെടുക്കുമെന്നാണ് സമസ്തയുടെ നിലപാട്. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചിട്ടുണ്ട്. സെമിനാർ ഈ മാസം 15ന് കോഴിക്കോടാണ് നടക്കുന്നത്. ഏക സിവിൽ കോഡ് പിൻവലിക്കണം, പ്രധാനമന്ത്രിയെ നേരിൽ കാണും. ഏക സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകും, മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഏക സിവിൽ കോഡിനെതിരായ സി.പി.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കണമോ എന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.

Related News