സംസ്ഥാനത്ത് പനി മരണം, ഒൻപതും മൂന്നും വയസുള്ള കുട്ടികൾ മരിച്ചു

  • 08/07/2023

കോഴിക്കോട്: കോഴിക്കോടും കാസര്‍കോടുമായി രണ്ട് പനി മരണം കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തു.കോഴിക്കോട് ഒൻപത് വയസുകാരി സോയ അസ്ക ആണ് മരിച്ചത്. മലപ്പുറം മങ്കട സ്വദേശിയും തലശ്ശേരി ജനറല്‍ ആശുപത്രി സൂപ്രണ്ടുമായ ജനീഷയുടെ മകളാണ്. പനിയെ തുടര്‍ന്ന് ശനിയാഴ്‌ച ആദ്യം തലശ്ശേരി ജനറല്‍ ആശുപത്രിയിലും പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.


കാസര്‍കോട് മൂന്ന് വയസുകാരൻ ശ്രീബാലുവാണ് പനി ബാധിച്ച്‌ മരിച്ചത്.
തൃശൂര്‍ സ്വദേശി ബലേഷിന്റെയും അശ്വതിയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് ശ്രീബാലു. പനിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തില്‍ അണുബാധ കണ്ടെത്തിയതോടെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

Related News