ഏക സിവില്‍ കോഡില്‍ സിപിഎം നടത്തുന്ന സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല: മന്ത്രി വി. അബ്ദുറഹ്മാൻ

  • 09/07/2023

ഏക സിവില്‍ കോഡില്‍ സിപിഎം നടത്തുന്ന സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയമായല്ലെന്നും സിവില്‍കോഡില്‍ കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്നും മന്ത്രി പറഞ്ഞു.


"ഇന്ത്യയിലെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നതാണ് ഏക സിവില്‍ കോഡ്. അതിനെ മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമായി കാണരുത്. ഇതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണം. വിഷയത്തില്‍ സിപിഎം നടത്തുന്ന സെമിനാറിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ല. ലീഗിനെ ക്ഷണിച്ചത് രാഷ്ട്രീയമായി അല്ല.

സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടക്കെതിരെയാണ് പോരാട്ടം. അതില്‍ എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടത്. ഏക സിവില്‍ കോഡിനെതിരായി കോണ്‍ഗ്രസിന് ഏതെങ്കിലും സംസ്ഥാനത്ത് നിലപാടെടുക്കാൻ കഴിഞ്ഞിട്ടുണ്ടോ? ഈ കാര്യത്തില്‍ രണ്ട് നിലപാടാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക്". അബ്ദുറഹിമാൻ പറഞ്ഞു.

Related News