മിന്നല്‍ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്‌ആ‍ര്‍ടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി

  • 10/07/2023

തിരുവനന്തപുരം: 2020 ല്‍ മിന്നല്‍ പണിമുടക്ക് നടത്തി തലസ്ഥാനത്ത് മണിക്കൂറുകളോളം ജനജീവിതം ദുരിതത്തിലാക്കിയ കെഎസ്‌ആ‍ര്‍ടിസി ജീവനക്കാരെ കുറ്റവിമുക്തരാക്കി. കുറ്റക്കാരെന്ന് കണ്ടെത്തിയ 61 ജീവനക്കാര്‍ക്കെതിരായ നടപടി മനേജുമെൻ്റ് അവസാനിപ്പിച്ചത് യൂണിയനുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന്. ഗതാഗത കുരുക്കിനിടെ കുഴഞ്ഞ വീണ ഒരാളെ ആശുപത്രിയിലെത്തിക്കാൻ വൈകിയതോടെ മരിച്ചതും വൻ ചര്‍ച്ചയായിരുന്നു.


റൂട്ട് മാറി യാത്ര ചെയ്തുവെന്നാരോപിച്ച്‌ സ്വകാര്യബസ്സിനെ തടഞ്ഞ കെഎസ്‌ആ‍ര്‍ടിസി ജീവനക്കരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിലെടുത്തപ്പോഴാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. ബസ്സുകള്‍ റോഡില്‍ നിര്‍ത്തിയിട്ടായിരുന്നു സമരം. നഗരം മണിക്കൂറോളം സ്തംഭിച്ചു. സമരം മറ്റ് ഡിപ്പോകളിലേക്ക് വ്യാപിച്ചതോടെ ജില്ലയില്‍ ജനങ്ങളുടെ യാത്ര സ്തംഭിച്ചു. ഇതിനിടെ കിഴക്കോട്ടയില്‍ വണ്ടികാത്തു നിന്ന കടകംപ്പള്ളി സ്വദേശി സുരേന്ദ്രൻ കുഴഞ്ഞു വീണു.

ഗതാഗതക്കുരുക്കഴിച്ച്‌ പൊലിസ് സുരേന്ദ്രനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സര്‍ക്കാരിനെയും പൊലിസിനെയും മാനേജുമെൻറിനെയും വെല്ലുവിളിച്ചായിരുന്നു കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. 2020 മാര്‍ച്ച്‌ നാലിന് കസ്റ്റഡിലെടുത്തവരെ ജാമ്യത്തില്‍ വിട്ടയച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. കുറ്റക്കാര്‍ക്കെതികെ കര്‍ശന നടപടി, നിയവിരുദ്ധമായ ഡ്യൂട്ടി നിര്‍ത്തിയ ഡ്രൈവര്‍മാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും ഇതൊക്കെയായിരുന്ന അന്നത്തെ ഗതാഗതമന്ത്രിയുടെ പ്രഖ്യാപനം.

Related News