കുടിശ്ശിക അടയ്ക്കാത്ത കെട്ടിട ഉടമകളുടെ ഇടപാടുകൾ തടയും

  • 16/06/2020

കുവൈറ്റ് സിറ്റി : അറ്റകുറ്റപ്പണി ഫീസ് അടക്കാത്ത രാജ്യത്തെ വാണിജ്യ കെട്ടിടങ്ങളുടെ ഇടപാടുകള്‍ കുടിശ്ശിക തീർക്കുന്നതുവരെ തടഞ്ഞുവെക്കുവാന്‍ വൈദ്യുതി, ജല മന്ത്രാലയം തീരുമാനിച്ചു. ആയിരക്കണക്കിന് ദിനാറുകളാണ് കെട്ടിട ഉടമകള്‍ മന്ത്രാലയത്തിന് നല്‍കാനുള്ളത്.നേരത്തെ പവർ കേബിളുകള്‍ കുഴിക്കുന്ന കരാര്‍ കമ്പിനികളുമായി ഇടപെടുന്ന രീതിയില്‍ തന്നെ കെട്ടിട ഉടമകളുമായി ഇടപെടുവാന്‍ മന്ത്രാലയം തീരുമാനിച്ചിരുന്നു. സാധാരണ നിലയില്‍ കുടിശ്ശിക ഉണ്ടെങ്കിലും താമസ കെട്ടിടങ്ങളില്‍ മാനുഷിക കാരണങ്ങളാൽ മന്ത്രാലയം വൈദ്യുതി പുനസ്ഥാപിക്കാരുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ കുടിശ്ശിക ബാക്കിവെച്ച അബ്ബാസിയയിലെ ഒരു കെട്ടിടത്തിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചിരുന്നു.വൈദ്യുതി വകുപ്പിനെ അറിയിക്കാതെ അനധികൃതമായുള്ള കണക്ഷന്‍ അമിതമായ വൈദ്യുതിഭാരത്തിനും കേബിളുകൾ ഉരുകുന്നതിലേക്ക് നയിക്കുന്നതായും അത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related News