കുവൈറ്റ് സിറ്റി : നീണ്ട കര്‍ഫ്യൂ ഇടവേളക്ക് ശേഷം കുവൈത്തില്‍ വിവിധ സേവനങ്ങള്‍ക്കായി ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നു. വിസ, ട്രാഫിക്, ഇമിഗ്രേഷൻ വകുപ്പുകള്‍, സേവന കേന്ദ്രങ്ങൾ തുടങ്ങിയവ ഞായറാഴ്ച മുതൽ 30 ശതമാനം ശേഷിയിൽ പ്രവര്‍ത്തനം ആരംഭിക്കുവാന്‍ എല്ലാ തയ്യാറെടുപ്പുകളും ആഭ്യന്തര മന്ത്രാലയം നടത്തിയതായി അൽ സിയാസ ദിനപത്രം റിപ്പോർട്ട് ചെയ്തു . കോവിഡ്-19 രോഗ വ്യാപനത്തിനെതിരെയുള്ള എല്ലാ പ്രതിരോധ പ്രവർത്തന നിബന്ധനകളും പാലിച്ചാണ് ഓഫീസുകള്‍ തുറക്കുന്നത്.രണ്ടാം ഘട്ടത്തില്‍ രാജ്യത്തെ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളില്‍ സാധാരണ നില പുനഃസ്ഥാപിക്കാവാനുള്ള തീരുമാന പ്രകാരമാണ് സേവനങ്ങള്‍ ആരംഭിക്കുന്നത്. നേരത്തെ രാജ്യത്തെ വിസ കാലാവധി തീര്‍ന്നവര്‍ക്കായി ഓഗസ്റ്റ് അവസാനം വരെ ഓൺലൈനിൽ റെസിഡൻസി പെർമിറ്റ് അനുവദിച്ചിരുന്നു. അതോടപ്പം ട്രാഫിക് വകുപ്പുകളിലെ സമ്മർദ്ദം കുറക്കാനായി ഡ്രൈവിംഗ് ലൈസൻസുകൾ നാസർ സ്പോർട്സ് ക്ലബില്‍ തല്‍ക്കാലം തയ്യാറാക്കിയ കയോസ്കുകള്‍ വഴിയും വിതരണം ചെയ്തിരുന്നു. ആരോഗ്യ വകുപ്പിന്‍റെ മുൻകരുതൽ നിർദേശങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുക.. കോവിഡ് നിയന്ത്രണങ്ങള്‍ നിലനിൽക്കുന്നതിനാൽ സന്ദർശത്തിനായി വാട്ട്‌സ്ആപ്പ് വഴി മുന്‍ കൂട്ടി ബുക്കിംഗ് ചെയ്യണം. അടുത്ത ഘട്ടത്തിൽ എല്ലാ ഇടപാടുകളും ഓൺലൈനിൽ പൂർത്തിയാക്കുന്നതിനുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായി എടുത്ത എല്ലാ ആരോഗ്യ രോഗ പ്രതിരോധ തീരുമാനങ്ങളും തുടർന്നും നടപ്പാക്കുകയും പാലിക്കുകയും വേണം. ശാരീരിക അകലം പാലിക്കുന്ന മാനദണ്ഡങ്ങൾ, സുരക്ഷിതവും രോഗ പ്രതിരോധത്തിന് അനുകൂലമായ തൊഴിൽ അന്തരീക്ഷ ലഭ്യത തുടങ്ങിയ സൗകര്യങ്ങള്‍ ജീവനക്കാര്‍ക്ക് സ്ഥാപന മേധാവികള്‍ ഉറപ്പ് വരുത്തിയായിരിക്കും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?