HomeGULFതീരദേശ സുരക്ഷ ശക്തമാക്കി കുവൈത്ത്; മിന്നൽ പരിശോധന, നിരവധിയാളുകൾ പിടിയിൽ

തീരദേശ സുരക്ഷ ശക്തമാക്കി കുവൈത്ത്; മിന്നൽ പരിശോധന, നിരവധിയാളുകൾ പിടിയിൽ

spot_img

കുവൈത്ത് സിറ്റി: രാജ്യത്തിന്റെ തീരദേശ, സമുദ്ര മേഖലകളിലെ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കിഴക്കൻ മേഖലയിലെ നഖ്അത് ഷംലാനിൽ വ്യാപക പരിശോധന നടത്തി. പബ്ലിക് സെക്യൂരിറ്റി ഡയറക്ടറേറ്റ്, ജനറൽ ഫയർ ഫോഴ്സ്, എൻവയോൺമെന്റൽ പോലീസ്, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു സംയുക്ത ക്യാമ്പയിൻ.

മേഖലയിലെ വ്യക്തികളെയും ബോട്ടുകളെയും കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

പരിശോധനയിലെ പ്രധാന വിവരങ്ങൾ: 152 വ്യക്തികളുടെ രേഖകളും തിരിച്ചറിയൽ വിവരങ്ങളും വിശദമായി പരിശോധിച്ചു.

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 32 ബോട്ടുകൾ തുടർനടപടികൾക്കായി കൈമാറി.

ജനറൽ ഫയർ ഫോഴ്സ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 3 കേസുകൾ രജിസ്റ്റർ ചെയ്തു.

ലഹരി ഉപയോഗിച്ച നിലയിൽ കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വാറന്റ് നിലവിലുള്ള പിടികിട്ടാപ്പുള്ളിയായ ഒരാളെ കസ്റ്റഡിയിലെടുത്തു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!