HomeGULFകുവൈത്തിലെ സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം; ഇലക്ട്രോണിക് ഡ്യൂട്ടി QR കോഡ് പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം

കുവൈത്തിലെ സ്ഥാപനങ്ങൾക്ക് പുതിയ നിർദേശം; ഇലക്ട്രോണിക് ഡ്യൂട്ടി QR കോഡ് പ്രവേശന കവാടത്തിൽ പ്രദർശിപ്പിക്കണം

spot_img

കുവൈത്ത് സിറ്റി, ഓഗസ്റ്റ് 29: കുവൈത്തിലെ സ്ഥാപന ഉടമകൾ ഇലക്ട്രോണിക് ഡ്യൂട്ടി റെഗുലേഷൻ (QR Code) സ്ഥാപനത്തിന്റെ പ്രവേശന കവാടത്തിൽ വ്യക്തമായി പ്രദർശിപ്പിക്കണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) നിർദേശിച്ചു.

തൊഴിൽസ്ഥലങ്ങളിലെ പ്രവർത്തനം കൂടുതൽ ക്രമീകരിക്കുന്നതിനും അധികൃതരുടെ പരിശോധനാ നടപടികൾ എളുപ്പമാക്കുന്നതിനുമാണ് QR കോഡ് പ്രദർശിപ്പിക്കണമെന്ന നിർദേശം നൽകിയതെന്ന് അതോറിറ്റി വ്യക്തമാക്കി.

സ്ഥാപനത്തിലെ ഇലക്ട്രോണിക് ഡ്യൂട്ടി വിവരങ്ങളുമായി ബന്ധപ്പെട്ട QR കോഡ് സ്ഥാപനത്തിന്റെ വാതിലിൽ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത PAM പ്രത്യേകം ഓർമിപ്പിച്ചു. പുതിയ നിർദേശം നടപ്പാക്കുന്നതിൽ തൊഴിലുടമകൾ പൂർണമായി സഹകരിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.തൊഴിൽ മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കുന്നതിനും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പുതിയ നിർദേശം.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!