ഇന്റർനാഷണൽ അക്കാഡമി ഫോർ സ്പോർട്സ് ആൻഡ് കൾച്ചർ കുവൈത്തിലെ കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്യാമ്പിന്റെ ഭാഗമായി നടന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായി മൂന്നാം ക്ലാസ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾ 3 സംഘങ്ങളായി തിരിഞ്ഞ് ഒരു പുതുപരിപാടി എങ്ങനെ സംഘടിപ്പിക്കണം എന്ന സാങ്കേതികത ഉൾക്കൊണ്ടുകൊണ്ട് മുതിർന്നവരുടെ ആരുടെയും സഹായമില്ലാതെ അതിഥികളെ ക്ഷണിക്കുന്നത് മുതൽ വേദി അലങ്കരിക്കൽ ശബ്ദവും വെളിച്ചവും ഇരിപ്പിടങ്ങൾ എന്നിങ്ങനെ എല്ലാ മേഖലകളിലും കൃത്യമായി തങ്ങളുടെ ടീം അംഗങ്ങൾക്ക് ജോലി വിതരണം ചെയ്തു കൊടുക്കുകയും അത് അതാത് ടീമുകൾ കൃത്യമായി ചെയ്യുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന കേന്ദ്രീകൃത സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് മുതിർന്ന കുട്ടികളുടെ നേതൃത്വത്തിൽ മൂന്നാം ക്ലാസ് മുതൽ പ്രായമുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് നടത്തിയ ഉദ്ഘാടന ചടങ്ങ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.
മാസ്റ്റർ സൈദ് സായാന്റെ പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ മാസ്റ്റർ പീറ്റർ തോമസ് മാത്യു സ്വാഗതം ആശംസിച്ചു എട്ടാം ക്ലാസ് വിദ്യാർത്ഥി മാസ്റ്റർ നേവിൻ മാത്യു നിമേഷ് അധ്യക്ഷനായിരുന്നു യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന്റെ പർച്ചേസ് മാനേജരായ ശ്രീ ജോൺ തോമസ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഹീവൽ ലിസ്, ഇവൻ ലിബിൻ എന്നിവർ ആശംസ പ്രസംഗം നടത്തി.തീർത്ഥ, നോബൽ പ്രതീഷ് എന്നിവരുടെ ഗാനങ്ങൾ സദസ്സിനെ സംഗീത സാന്ദ്രമാക്കി യുദ്ധവും സമാധാനവും സാഹോദര്യവും ആസ്പദമാക്കി കുരുന്നുകൾ അണിയിച്ചൊരുക്കിയ ചെറു നാടകം ഏവരെയും ആകർഷിച്ചു. ക്യാമ്പിലെ കുട്ടികൾ തന്നെ കൊറിയോഗ്രാഫി ചെയ്ത നൃത്ത ശില്പങ്ങൾ വ്യത്യസ്തത കൊണ്ട് മനോഹരമായി ജസ്‌ലിൻ ജോർജ്, ഷാനിയ നല്ലി എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു ഏഴാം ക്ലാസ് വിദ്യാർത്ഥി മാധവ് കൃഷ്ണ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
മുഖ്യാതിഥി ഒഴികെ മറ്റുള്ള എല്ലാ പ്രാസംഗികരും കുട്ടികളുടെ പ്രതിനിധികൾ ആയിരുന്നു അത് കൂടാതെ പരിപാടികൾ ഏകോപിപ്പിച്ചതും കുട്ടികൾക്ക് പരിശീലനം നൽകിയതും എല്ലാം ടീം അംഗങ്ങൾ തന്നെയായിരുന്നു പൂർണ്ണമായും കുട്ടികളാൽ സംഘടിപ്പിക്കപ്പെട്ട കുട്ടികളാൽ നടത്തപ്പെട്ട കുട്ടികളുടെ പങ്കാളിത്തത്തോടെ കൂടി നടന്ന ഈ ചടങ്ങ് നാളെ വലിയ കാര്യങ്ങൾ ചെയ്യാനുള്ള പ്രചോദനമായി മാറും എന്ന് മുഖ്യാതിഥി ആശംസിച്ചു ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി കുവൈറ്റിലെ പ്രശസ്ത ആരോഗ്യ പ്രവർത്തകനും യുണൈറ്റഡ് INFOK പ്രസിഡന്റുമായ ശ്രീ വിജേഷ് വേലായുധൻ, ഒരു വിദ്യാർത്ഥി എന്നുള്ള നിലയിൽ ഓരോ കുട്ടിയും അറിഞ്ഞിരിക്കേണ്ട FIRST AID നെ കുറിച്ച് വിശദമായ ക്ലാസ് എടുക്കുകയും ചെയ്തു



