HomeCommunityവിശ്വാസം; വിശുദ്ധിക്ക് വിമോചനത്തിന്എന്ന ശീർഷകത്തിൽ വേനൽക്കാല ദഅ്‌വാ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വിശ്വാസം; വിശുദ്ധിക്ക് വിമോചനത്തിന്എന്ന ശീർഷകത്തിൽ വേനൽക്കാല ദഅ്‌വാ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

spot_img

വിശ്വാസം; വിശുദ്ധിക്ക് വിമോചനത്തിന്” എന്ന ശീർഷകത്തിൽ കുവൈത്ത് കേരള ഇസ്ലാഹീ സെന്റർ സംഘടിപ്പിക്കുന്ന വേനൽക്കാല ദഅ്‌വാ ക്യാമ്പയിന്റെ ഉദ്ഘാടന സമ്മേളനം കുവൈത്തിലെ ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്രവാസി വിഭാഗം തലവൻ ഫായിസ് സുർഖാൻ അൽ റഷീദി ഉൽഘാടനം നിർവഹിച്ചു.കുവൈത്തിൽ താമസിക്കുന്ന വിവിധ പ്രവാസി സമൂഹങ്ങൾക്കിടയിൽ ഇസ്‌ലാമിക അവബോധം വളർത്തുന്നതിനായി നിരവധി പ്രഭാഷണങ്ങൾ, പരിപാടികൾ, ദഅ്‌വാ പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടും.

തൗഹീദിന്റെ പ്രാധാന്യം വിശദീകരിക്കുകയും, മനുഷ്യന് ലഭിക്കുന്ന ഏറ്റവും വലിയ അനുഗ്രഹം അല്ലാഹുവിന് മാത്രം ആരാധന അർപ്പിക്കുന്നതാണെന്നും, ജനങ്ങളെ ശിർക്കിന്റെയും ബിദ്അത്തിന്റെയും ഇരുട്ടുകളിൽ നിന്ന് തൗഹീദിന്റെയും സന്മാർഗ്ഗത്തിന്റെയും വെളിച്ചത്തിലേക്ക് നയിക്കാനാണ് ഇസ്‌ലാം വന്നതെന്നും കേ മ്പെയ്ൻ ഉൽഘാടനം ചെയ്തു കൊണ്ട് ഫായിസ് സുർഖാൻ അൽ റഷീദി പറഞ്ഞു.പ്രവാസി സമൂഹങ്ങൾക്ക് സേവനം ചെയ്യുന്ന ഇസ്‌ലാഹി സെന്ററിന്റെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിക്കുകയും, വേനൽ അവധിക്കാലത്ത് ഇത്തരത്തിലുള്ള ദഅ്‌വാ പരിപാടികൾ ഫലപ്രദമായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇതുവഴി കുവൈത്തിൽ താമസിക്കുന്നവർക്കിടയിൽ ശരിയായ ഇസ്‌ലാമിക ബോധവും മൂല്യങ്ങളും വളർത്താൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ ഇസ്‌ലാഹി സെന്റർ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിലെ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പ്രവാസി കുവൈത്ത് ഔഖാഫ് മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലി അബ്ദുല്ലയും സമ്മേളനത്തിൽ ആശംസകൾ നേർന്നു .കെ കെ ഐ സി വൈസ് പ്രസിഡന്റ് സി.പി അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സ്വാലിഹ് സുബൈർ സ്വാഗതവും ഹെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അസ്‌ലം കാപ്പാട് നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!