HomeARTICLESകളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി

കളങ്കാവൽ ഒടിടി റിലീസ് തിയതി എത്തി

Google search engine

ഏറെ വ്യത്യസ്തമായ വേഷങ്ങളിൽ ഞെട്ടിക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രമാണ് കളങ്കാവൽ. പ്രതിനായകനായ സ്റ്റാൻലി എന്ന വേഷത്തിൽ ഇതുവരെ കാണാത്ത ലുക്കിലായിരുന്നു മമ്മൂട്ടി എത്തിയത്. ഒരുപക്ഷേ മറ്റൊരു സൂപ്പർ താരവും ചെയ്യാത്ത വേഷം.

2025 ഡിസംബർ 5ന് ആയിരുന്നു കളങ്കാവൽ തിയറ്ററുകളിൽ എത്തിയത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രത്തിൽ വിനായകൻ ആയിരുന്നു നായക വേഷം ചെയ്തത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നതിനിടെ പടം ഒടിടിയിൽ എത്താൻ പോവുകയാണ്. ജനുവരിയിൽ സ്ട്രീമിം​ഗ് ആരംഭിക്കുമെന്ന് നേരത്തെ വിവരം വന്നിരുന്നു.

ഇപ്പോഴിതാ ഒടിടി റിലീസ് തിയതിയും പുറത്തുവരികയാണ്. കളങ്കാവൽ ജനുവരി 16ന് സ്ട്രീമിം​ഗ് ആരംഭിക്കും. സോണി ലിവ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്.റിലീസ് ചെയ്ത് ആദ്യ ഷോ മുതൽ മികച്ച പ്രതികരണം ലഭിച്ച കളങ്കാവൽ ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 80.4 കോടിയാണ് ആ​ഗോളതലത്തിൽ കളങ്കാവൽ നേടിയിരിക്കുന്നത്. ഇന്ത്യ ​ഗ്രോസ് 35.75 കോടി, നെറ്റ് 42.15 കോടി, ഓവർസീസ് 38.25 കോടി എന്നിങ്ങനെയാണ് കളക്ഷൻ കണക്കെന്ന് ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു.

RELATED NEWS
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!