HomeCommunityകെ കെ എം എ "വിദ്യാഭ്യാസ അവാർഡ് 2026" വിതരണത്തിന്നു പ്രൊജജലമായതുടക്കം

കെ കെ എം എ “വിദ്യാഭ്യാസ അവാർഡ് 2026” വിതരണത്തിന്നു പ്രൊജജലമായതുടക്കം

spot_img

കുവൈത്ത് : കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ (കെ കെ എം എ ) മെമ്പർമാരുടെ മക്കൾക്ക് സംസ്ഥാന തലത്തിൽ നൽകി വരാറുള്ള വിദ്യാഭ്യാസ അവാർഡ് 2026 കാസർഗോഡ് ജില്ല വിതരണത്തിന്നു പ്രൊജജലമായതുടക്കംകാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബിഗ് മാൾഓഡിറ്റൊറി യത്തിൽ നടന്ന ചടങ്ങ് തൃക്കരിപ്പൂർ എം എൽ എ സന്ദീപ് വാരിയർ ഉൽഘാടനം ചെയ്തു.പ്രവാസിയായിരുന്ന കാലത്തെ അനുഭവം വിവരിച്ചു സംസാരിച്ച അദ്ദേഹം വിശക്കുന്നവന്റെ വിശപ്പറിഞ്ഞു പരിഹാരം കാണാനും, മനുഷ്യ സ്നേഹത്തിന്റെ തനിരൂപം അനുഭവിക്കു വാനുംസാധിക്കണമെങ്കിൽ ഒരു പ്രവാസിയായി ജീവിക്കണം എന്ന് തുടർന്ന് പറഞ്ഞു കോടിക്കണക്കിനു രൂപയുടെ കുടുംബ ക്ഷേമ നിധി വിതരണം കൊണ്ട് സംഘടനയിൽ അംഗമായിരിക്കെ മരണപെട്ടവരുടെ കുടുംബത്തെ ചേർത്ത് പിടിക്കുകയും അത്തരക്കാരുടെ മക്കൾക്ക്‌ ആവശ്യമായ വിദ്യാഭ്യാസ അടക്കം മുഴുവൻ സൗകര്യവും നൽകി വരുന്നു എന്നഅറിയുമ്പോൾ കെ കെ എം എ നടത്തുന്ന മാതൃക പ്രവർത്തനം ഏറെ പ്രശംസ അർഹിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കാസർഗോഡ് ജില്ലാ പ്രസിഡണ്ട്‌ സി എച്ച് അബ്ദുൽ ഹമീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിന് ആശംസകൾ നേർന്നു കൊണ്ട് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർമാൻ വി വി രമേശൻ പ്രവാസികൾ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തും, വികസന രംഗത്തും നൽകിയ സംഭാവനകൾ കുറച്ചു കാണാൻ സാധിക്കില്ലെന്നും വിദ്യഅഭ്യസിക്കുന്നതിൽ സ്ത്രീ സമൂഹം കാണിച്ച മുന്നേറ്റംകേരളം ഭ്രാന്താലയമെന്ന് പറഞ്ഞ കാലത്തിൽ നിന്നും നമ്മൾ ഏറെ മുന്നോട്ടു പോയന്ന് അദ്ദേഹം പറഞ്ഞുകെ കെ എം എ സംസ്ഥാന പ്രസിഡണ്ട്‌ അബ്ദുൽ റസാഖ് മേലടി, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ സി കുഞ്ഞാമത് പാലക്കി, പടന്ന സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആന്റു റിസർച്ചു സെന്റർ കുവൈറ്റ്‌ ചാപ്റ്റർ ചെയർമാൻ ടി എം സി ജാഫർ, പാലക്കി അബ്ദുൽ റഹ്മാൻ ഹാജി, കെ ഡി ആർസി ചെയർമാൻ എൻ എ മുനീർ. മലബാർ ന്യൂസ്‌ ഡയറക്ടർ ബഷീർ ആറങ്ങാടി, കെ കെ എം എ സെന്റർ കമ്മിറ്റി ട്രഷറർ മുനീർ കുനിയ, കെ കെ എം എ സംസ്ഥാന രക്ഷധികാരി കെ കെ കുഞ്ഞബ്ദുള്ള, കെ ഡി ആർസി പ്രസിഡണ്ട്‌ അബ്ദുൽ ഫത്തഹ് തയ്യിൽ, സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്‌മാരായ പി എം എച്ച് അബൂബക്കർ, സി കെ സത്താർ, സെക്രട്ടറി അബ്ദുകുറ്റിച്ചിറ. എന്നിവർ പ്രസംഗിച്ചു. അഹമ്മദ് ഇടച്ചാകൈ,എ ജി അബ്ദുള്ള. ടി. കെ കലാം, ഹനീഫ കൊട്ടോടി, പി കുഞ്ഞാമത്, പി പി കുഞ്ഞബ്ദുള്ള,. ഇസ്മായിൽ പി പി. ഫാറൂഖ് എം, അബൂബക്കർ കെ കെ പി, തുടങ്ങിയവർ നേതൃത്വം നൽകി.കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി ദിലീപ് കോട്ടപ്പുറം സ്വാഗതവും, ട്രഷറർ അഹമ്മദ് കടിഞ്ഞിമൂല നന്ദിയും പറഞ്ഞു.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!