കുവൈത്ത്: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ. കെ. എം. എ) ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയിലെ കണിയാമ്പറ്റ പഞ്ചായത്തിലെ മില്ല് മുക്ക് പ്രദേശത്ത് നിർമ്മാണം പൂർത്തിയാക്കിയ 29-ാമത് പൊതു കിണർ ജൂൺ 28-ന് (ഞായറാഴ്ച) രാവിലെ പൊതുസമൂഹത്തിനായി സമർപ്പിക്കും. കെ.കെ.എം.എ കേന്ദ്ര കമ്മിറ്റി വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.2010-ൽ ആരംഭിച്ച കെ.കെ.എം.എയുടെ ശുദ്ധജല വിതരണ പദ്ധതി, സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന മാതൃകാപരമായ ജീവകാരുണ്യ സംരംഭമാണ്. ഈ പദ്ധതിയിലൂടെ കേരളത്തിലും കർണാടകയിലുമായി ഇതുവരെ കേരളത്തിലും, കർണാടകയിലുമായി 29 പൊതു കിണറുകളാണ് സംഘടന നിർമ്മിച്ച് കൈമാറിയിട്ടുള്ളത്.
പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധതയുടെ മികച്ച മാതൃകയായി മാറിയ കെ.കെ.എം.എയുടെ ഈ സംരംഭം, കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമീണ മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ദീർഘകാല ആശ്വാസമൊരുക്കുമെന്നാണ് ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിച്ചത്. സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും വ്യാപിപ്പിക്കുമെന്നും കേന്ദ്ര കമ്മിറ്റി അറിയിച്ചു News KKMA 26 June 2026



