HomeCommunityകേരള അസോസിയേഷൻ കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം ചേർന്നു; സലിൽ മുഹമ്മദ് കൺവീനർ, സ്റ്റീഫൻ അടൂർ...

കേരള അസോസിയേഷൻ കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം ചേർന്നു; സലിൽ മുഹമ്മദ് കൺവീനർ, സ്റ്റീഫൻ അടൂർ ജോയിന്റ് കൺവീനർ

spot_img

കുവൈറ്റ് സിറ്റി :കേരള അസോസിയേഷൻ കുവൈറ്റ് അബ്ബാസിയ മേഖല സമ്മേളനം അബ്ബാസിയയിൽ ചേർന്നു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജിജു ചാക്കോ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്റ്റീഫൻ അടൂർ രക്തസാക്ഷി പ്രമേയവും,സലിൽ മുഹമ്മദ് അനുശോചനപ്രമേയവും അവതരിപ്പിച്ചു.

കേരള അസോസിയേഷൻ കുവൈറ്റ് ജനറൽ കോർഡിനേറ്റർ ശ്രീoലാൽ മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ബിവിൻ തോമസ്, ട്രെഷറർ അനിൽകെജി, വൈസ് പ്രസിഡന്റ് മഞ്ജു മോഹനൻ ,കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ മണിക്കുട്ടൻ എടക്കാട്ട്, ഷാജി രഘുവരൻ ,ബേബി ഔസെഫ്,ഫഹാഹീൽ മേഖല കൺവീനർ പ്രഫിൻ ദാസ് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.അബ്ബാസിയ മേഖല കമ്മിറ്റി ഭാരവാഹികളായി സലിൽ മുഹമ്മദ് കൺവീനർ, സ്റ്റീഫൻ അടൂർ ജോയിന്റ് കൺവീനർ എന്നിവരെ തെരെഞ്ഞെടുത്തു.സമ്മേളനത്തിന് കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായ സ്റ്റെല്ലസ് ജോസഫ് സ്വാഗതവും തോമസ് ജോസഫ് നന്ദിയും പറഞ്ഞു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!