HomeCommunityസ്നേഹാദരവ് 2026: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

സ്നേഹാദരവ് 2026: കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

spot_img

കുവൈറ്റ്‌ സിറ്റി : കുവൈറ്റ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി ‘സ്നേഹാദരവ് 2026’ അനുമോദനവും ക്യാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു.

കുവൈറ്റ് കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരിയുടെ ഒതുക്കുങ്ങലിലെ വസതിയിൽ വെച്ച് നടന്ന ചടങ്ങ് മലപ്പുറം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റുമായ പി.കെ. അസ്ലു ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള മെമന്റോയും ക്യാഷ് അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.കുവൈറ്റ് കെ.എം.സി.സി വേങ്ങര മണ്ഡലം പ്രസിഡന്റ് ഫൈസൽ പരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കുഴിപ്പുറം സ്വാഗതപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി ആശംസകൾ നേർന്നു സംസാരിച്ചു. കെ.എം.സി.സിയുടെ വിവിധ തലങ്ങളിലെ ഭാരവാഹികളും രക്ഷിതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

spot_img
GULF
spot_img
COMMUNITY
spot_img
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!