HomeGULFകുവൈറ്റിൽ സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയാൻ കർശന പരിശോധന

കുവൈറ്റിൽ സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയാൻ കർശന പരിശോധന

spot_img

കുവൈറ്റ് സിറ്റി: പ്രൈവറ്റ്, മോഡൽ റസിഡൻഷ്യൽ മേഖലകളിൽ സിംഗിൾ പുരുഷന്മാർ (ബാച്ചിലർമാർ) താമസിക്കുന്നത് തടയാൻ രാജ്യവ്യാപകമായി പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിച്ച് കുവൈറ്റ് മുൻസിപ്പാലിറ്റി. റസിഡൻഷ്യൽ മേഖലകളുടെ സാമൂഹിക അന്തരീക്ഷവും സ്വദേശികളുടെ സമാധാന ജീവിതവും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി.ബാച്ചിലർമാരുടെ താമസസ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനായുള്ള പ്രത്യേക കമ്മിറ്റിയുടെ തലവൻ എഞ്ചിനീയർ നിസാർ അൽ-അവാദ് നൽകിയ വിവരങ്ങൾ അനുസരിച്ച്, പുതിയ ഫീൽഡ് ടീമുകൾ നിലവിലുള്ള ബാച്ചിലർ കമ്മിറ്റിയുമായി ചേർന്ന് പ്രവർത്തിക്കും.

നിയമലംഘനങ്ങൾക്കെതിരെ അതിവേഗം നടപടിയെടുക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം, വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, പബ്ലിക് അതോറിറ്റി ഫോർ എൻവയോൺമെന്റ് എന്നിവയുമായി സഹകരിച്ചാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുക.നിയമലംഘനങ്ങൾ കണ്ടെത്തുന്ന വീടുകൾ, എടുത്ത നടപടികൾ എന്നിവ ഉൾപ്പെടുത്തി ഫീൽഡ് ടീമുകൾ കൃത്യമായ ഇടവേളകളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് കമ്മിറ്റി റിപ്പോർട്ടർ എഞ്ചിനീയർ മുഹമ്മദ് അൽ-ജലാവി വ്യക്തമാക്കി.

നിയമം ലംഘിച്ച് ബാച്ചിലർമാർക്ക് വീട് വാടകയ്ക്ക് നൽകുന്ന കെട്ടിട ഉടമകൾക്കെതിരെ മുന്നറിയിപ്പ്, പിഴ, വൈദ്യുതി ബന്ധം വിച്ഛേദിക്കൽ ഉൾപ്പെടെയുള്ള കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കും. സ്വദേശി പാർപ്പിട മേഖലകളിൽ കുടുംബങ്ങൾക്കല്ലാതെ മറ്റുള്ളവർക്ക് താമസം വിലക്കുന്ന 1992-ലെ 125-ാം നമ്പർ നിയമം കർശനമായി നടപ്പിലാക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

spot_img
GULF
spot_img
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
spot_img
- Advertisment -spot_img

ARTICLES

error: Content is protected !!