HomeCommunityഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയായ KWT4X4IND കമ്മ്യൂണിറ്റി ഫോറം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

ഇന്ത്യൻ ഓഫ്‌റോഡിംഗ് കൂട്ടായ്മയായ KWT4X4IND കമ്മ്യൂണിറ്റി ഫോറം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു.

spot_img

കുവൈറ്റ് സിറ്റി : 65-ലേറെ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഭരണഘടന, വാർഷിക ബജറ്റ്, സുരക്ഷാ പദ്ധതികൾ എന്നിവ അവതരിപ്പിച്ചു. 2026–2027 പ്രവർത്തന കലണ്ടറും അംഗങ്ങൾ അംഗീകരിച്ചു. സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള ഓവർലാൻഡിംഗ് യാത്രാ പദ്ധതികളും യോഗത്തിൽ ചർച്ചയായി.

ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് ഗിന്നസ് മണികുട്ടനെ ചടങ്ങിൽ ആദരിക്കുകയും അദ്ദേഹത്തിന്റെ 100 ദിവസത്തെ സാഹസിക യാത്രയുടെ അനുഭവങ്ങൾ അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്തു.ഓഫ്‌റോഡിംഗ് രംഗത്തെ മികച്ച സേവനം പരിഗണിച്ച് ആസിഫിന് ഓണററി മെമ്പർഷിപ്പ് നൽകി.2026–2027 കാലയളവിലേക്കുള്ള ഭാരവാഹികളായി ഷെറി തോമസിനെ പ്രസിഡന്റായും അനിലാലിനെ വൈസ് പ്രസിഡന്റായും ഇൻഷാദിനെ ജനറൽ സെക്രട്ടറിയായും റിൻസണെ ട്രഷററായും തെരഞ്ഞെടുത്തു. അധീപ് ജോയിന്റ് സെക്രട്ടറിയായും രാജേഷ് ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!