കുവൈറ്റ്: മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി കുവൈറ്റ് യൂത്ത് വിങും ബദർ മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജൂൺ 26, 2026 വെള്ളിയാഴ്ച നടന്ന ക്യാമ്പിൽ നിരവധിപേർ പങ്കെടുത്തു.
ഒഐസിസി യൂത്ത് വിങ് വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ശരത് കല്ലിങ്കൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകി പ്രവാസികൾക്ക് ഉപകാരപ്രദമായ സന്നദ്ധ പ്രവർത്തനങ്ങളുമായി ഒഐസിസി യൂത്ത് വിങ് കുവൈറ്റിലെ പ്രവാസി സമൂഹത്തിനൊപ്പം തുടർന്നും പ്രവർത്തിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.ഒഐസിസി നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബി. എസ്. പിള്ള മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ ഉമ്മൻ ചാണ്ടിയുടെ ചരമവാർഷികത്തോടനുബന്ധിച്ച് മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും പൊതുജനാരോഗ്യ സംരക്ഷണത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകിക്കൊണ്ടും സംഘടിപ്പിച്ച ഈ മെഡിക്കൽ ക്യാമ്പിന്റെ സംഘാടകരെ അദ്ദേഹം അഭിനന്ദിച്ചു.
യൂത്ത് വിങിന്റെ ചുമതലയുള്ള നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ബദർ മെഡിക്കൽ സെന്റർ ബ്രാഞ്ച് മാനേജർ അബ്ദുൾ റസാഖ്, മാർക്കറ്റിംഗ് മാനേജർ അബ്ദുൾ ഖാദിർ മാരൂഫ്, ഒഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം. എ. നിസാം, നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ജോബിൻ ജോസ് ,യൂത്ത് വിങ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അരുൺ ചന്ദ്രൻ, ലേഡീസ് വിങ് പ്രസിഡന്റ് ഷെറിൻ ബിജു, യൂത്ത് വിങ് വൈസ് പ്രസിഡന്റ് ഷഫീർ മൂസ,, വീക്ഷണം പത്രം കുവൈറ്റ് എഡിറ്റർ കൃഷ്ണൻ കടലുണ്ടി, മാംഗോ ഹൈപ്പർമാർക്കറ്റിനെ പ്രതിനിധീകരിച്ച് റഹീം ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു. യൂത്ത് വിങ് വൈസ് പ്രസിഡന്റ് സാം മാത്യു,ജനറൽ സെക്രട്ടറി റോയ് ജോസഫ്,ജോബിൻ കുര്യാക്കോസ്,സെക്രട്ടറിമാരായ രല്ലു രാജു,മുഹമ്മദ് ആഷിക്,സുബിൻ എൻ പി ,ജോയിന്റ് ട്രഷറർ നിതിൻ തോമസ് ,ഷിജിൻ ഷാജി,ജിതിൻ വർഗീസ്,സജീർ മുണ്ടേരി,ജെറിൻ റാന്നി,രജീഷ് ,ജിബിൻ തേർളി,സുധി കാഞ്ഞങ്ങാട്,സിറിൽ തോമസ്,ടിജോ കൊല്ലം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
മെഡിക്കൽ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് സഹകരിച്ച ബദർ മെഡിക്കൽ സെന്റർ ടീമിനെ ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആദരസൂചകമായി മൊമെന്റോകൾ നൽകി ആദരിച്ചു.പ്രോഗ്രാം ജോയിന്റ് കൺവീനറും യൂത്ത് വിങ് സെക്രട്ടറിയുമായ ലിജിൽ മാത്യു ആമുഖപ്രഭാഷണം നടത്തി. യൂത്ത് വിങ് ട്രഷറർ ഹസീബ് കീപ്പാട്ട് നന്ദി രേഖപ്പെടുത്തി.



