കുവൈത്ത്: ജനനായകൻ ഉമ്മൻചാണ്ടി സാറിന്റെ മൂന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇൻകാസ് കുവൈത്ത് വിപുലമായ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു. കുവൈറ്റിലെ ഫർവാനിയിലെ മെഡക്സ് മെഡിക്കൽ സെന്റർ ഹാളിൽ വെച്ച് അച്ചടക്കത്തോടും ആദരവോടും കൂടി നടന്ന അനുസ്മരണ യോഗം മെഡക്സ് മെഡിക്കൽ സെന്റർ സിഇഒയും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം ചെയ്തു.തനിമ കുവൈത്ത് പ്രസിഡണ്ടും കലാ-സാമൂഹിക-സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരി യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഇൻകാസ് കുവൈത്ത് ചെയർമാൻ രാജീവ് നടുവിലുമുറി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു പനമ്പള്ളി, മധു മാഹി, തമ്പി ലൂക്കോസ്, ഷിജു ഓതറ, ലിപി ഇടുക്കി, ജെറി ജോൺ കോശി എന്നിവർ ഉമ്മൻചാണ്ടി സാറുമായുള്ള തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് സംസാരിച്ചു.
മാത്യു ചെന്നിത്തല, ബെൻജു ഇടുക്കി, ഒസാമ, സുമിത്ത് സൈമൺ, അജു ആൽബർട്ട്, രതീഷ് ജി നായർ കുട്ടേബേരൂർ, ശശി വലിയ കുളങ്ങര, സോഷി സോമൻ, കൃഷ്ണപ്രസാദ്, ബിജു ഡാനിയൻ, സിജു നൈനാൻ, ബിജു അലക്സാണ്ടർ, രഞ്ജു വർഗീസ്, ഷിബു ജോസഫ് കുമരകം, ജിയോ തോമസ്, ബാബു തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഉമ്മൻചാണ്ടി സാറിന്റെ ജീവിതദർശനം പിന്തുടർന്ന് കാരുണ്യത്തിന്റെ പാതയിൽ മുന്നേറുന്ന ഇൻകാസ് കുവൈത്ത്, അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ‘ഉമ്മൻചാണ്ടി കരുതൽ ജൂബിലി ട്രസ്റ്റി’ന് 15 വീൽചെയറുകൾ കൈമാറി. ഈ സേവന ദൗത്യം ഇൻകാസ് കുവൈത്ത് വൈസ് ചെയർമാൻ തോമസ് പള്ളിക്കൽ, കോർ കമ്മിറ്റി അംഗങ്ങളായ ജേക്കബ് മാത്യുചെണ്ണപ്പേട്ട, അലക്സ് വള്ളക്കാലിൽ , സാറാമ്മ ജോൺസൺ, നവീൻ ജോസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
കുവൈറ്റിലെ പ്രവാസികൾക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഇൻകാസ് കുവൈത്ത്, ‘ജനസേവനമേ പരമപ്രധാനം’ എന്ന ഉമ്മൻചാണ്ടി സാറിന്റെ പാഠം ഉൾക്കൊണ്ട് നിരവധി പ്രവർത്തനങ്ങൾ മുൻപും നടത്തിയിട്ടുണ്ടെന്നും, അശരണർക്കും രോഗികൾക്കും കൈത്താങ്ങായി മാറുന്ന ഓരോ പ്രവർത്തനവും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് നൽകുന്ന വലിയ ആദരവാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.യോഗത്തിൽ ജനറൽ സെക്രട്ടറി അനൂപ് സോമൻ സ്വാഗതവും, ട്രഷറർ അലക്സ് മാത്യു നന്ദിയും രേഖപ്പെടുത്തി.



