HomeCommunityകെ പി സജിത്ത്ലാൽ 31-) രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി

കെ പി സജിത്ത്ലാൽ 31-) രക്തസാക്ഷിത്വ ദിന അനുസ്മരണം നടത്തി

spot_img

കുവൈത്ത് സിറ്റി :-ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിലെ കെ സ് യൂ പ്രസ്ഥാനത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച പ്രിയപ്പെട്ട കെ പി സജിത്ത്ലാലിന്റ 31-)രക്തസാക്ഷിത്വദിന അനുസ്മരണം നടത്തി. ഒഐസിസി കുവൈത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസിഡന്റ് ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ ഒഐസിസി കുവൈത്ത്ന്റെ ആക്ടിങ് പ്രസിഡന്റ്‌ ബി എസ് പിള്ള അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

നാഷണൽ ജനറൽ സെക്രട്ടറി എം എ നിസാം, ജില്ലയുടെ ചാർജ് ഉള്ള നാഷണൽ ജനറൽ സെക്രട്ടറി രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറി റെജി കോരിത് നാഷണൽ വൈസ് പ്രസിഡന്റ്‌ വിപിൻ മങ്ങാട്, ജില്ലയിൽ നിന്നുള്ള നാഷണൽ ജനറൽ സെക്രട്ടറി ഇല്യാസ് പൊതുവാച്ചേരി, യൂത്ത് വിങ് പ്രസിഡന്റ്‌ ഷോബിൻ സണ്ണി, മനോജ്‌ റോയ്, റഹീം ഹാജി നരിപറ്റ, സുജിത്ത് കായാലോട്, സനിൽതയ്യിൽ, ജയേഷ് ചന്ദ്രോത്, സജീർ മുണ്ടേരി, മഹമ്മുദ് പെരുമ്പ, സിദ്ധിഖ് സി പി തുടങ്ങിയവർ കെ പി സജിത്ത്ലാൽ അനുസ്മരണം നടത്തി. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജോയിന്റ് ട്രഷർ വിനോയ് കരിമ്പിൽ നന്ദിയും അറിയിച്ചു. തുടർന്ന് ഛായചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!