HomeCommunityസ്നേഹ തണലിൽ ഭിന്നശേഷി സമൂഹ വിവാഹം

സ്നേഹ തണലിൽ ഭിന്നശേഷി സമൂഹ വിവാഹം

spot_img

തൃശൂർ: കേരള ഡിഫറൻറിലി ഏബിൾഡ് വെൽഫെയർ അസോസിയേഷൻ്റെ 12-ാമത് സമൂഹ വിവാഹം കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടന്നു. സംഘടനയുടെ സംസ്ഥാനസമ്മേളനം ബഹു: മന്ത്രി ഒ.ജെ. ജനീഷ് സംസ്ഥാന കായിക യുവജന ക്ഷേമ വകുപ്പുമന്ത്രി ഉത്ഘാടനം ചെയ്തു. ഭിന്നശേഷി ക്ഷേമസംഘടനയുടെകുടുംബസംഗമത്തിൻ്റെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മേരി തോമസ് നിർവഹിച്ചു.

ഡോ: അബ്ദുള്ള ഹംസ വധു വരൻ മാർക്ക് താലിയും മോതിരവും നൽകി. സ്നേഹത്തണലിൽ പങ്കെടുക്കുന്നതിന് ആഹ്ളാദകര -മാംഗല്യ നിമിഷങ്ങളെ ധന്യമാക്കാനും നവധൂവരന്മാർക്ക് ആശംസകൾ നേരാനും കുടുംബ സംഗമത്തിൽ ഒത്ത് ചേർന്ന ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പങ്കുവെക്കുന്നതിനും എല്ലാ ജില്ലകളിൽ നിന്നും തൃശൂർ ടൗൺ ഹാളിലേക്ക് ജനം ഒഴുകിയെത്തി.

ശ്രീ.റഫീഖ് അഹമ്മദ്, (മാംഗോ ഹൈപ്പർ മാർക്കറ്റ്), നാസർ പട്ടാമ്പി (സ്കൈവേ ഗ്രൂപ്പ് ), ശ്രീ.സന്തോഷ് കുമാർ കേട്ടേത്ത് (വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ – മിഡിലിസ്റ്റ് റീജിയൻ), ശ്രീ.പ്രകാശ് രാമചന്ദ്ര ഹെൻറ് ലൂംസ്, ശ്രീ.പ്രകാശ് തിരുവില്വാമല, മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റ്, ഭാരത് ടാക്സി അസോസിയേഷൻ-കുവൈറ്റ്, സ്വാന്തനം കുവൈറ്റ് പ്രസിഡണ്ട് ശ്രീ.സുനിൽ ചന്ദ്രൻ, തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് അബ്ബാസിയ ബി കൺവീനർ ശ്രീ. ജഗതാംഭരൻ എന്നിവർ മുഖ്യാതിഥികളായി. ഭിന്നശേഷി ക്ഷേമ സംഘടനയുടെ പ്രസിഡണ്ട് ശ്രീമതി.ഷൈനി ഫ്രാങ്ക് അധ്യക്ഷത വഹിച്ചു. കാദർ നാട്ടിക സ്വാഗതം പറഞ്ഞു.

വിവാഹാനന്തരം സദ്യയും കലാപരിപാടികളും അരങ്ങേറി. പരിപാടിയിൽ 30വർഷത്തിലേറെആയി ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന ശ്രീമതി.മേരി ജോർജ്ജിനെ (ഫൗണ്ടർ-ഡയറക്ടർ-ഹീൽ ഓട്ടീസം സെന്റർ-തൃശ്ശൂർ) പൊന്നാടയും ഫലകവും നൽകി ആദരിച്ചു. ശ്രീ.വൈശാഖ് മുണ്ടൂർ, ശ്രീമതി. പി ബി അംബുജം, ശ്രീ. ദിലീപ് ഷൊർണൂർ, ശ്രീമതി.നിമിഷ പറപ്പൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!