HomeCommunityഷംന യൂനുസിന് കുവൈത്ത് കെഎംസിസി വനിതാ വിംങ് യാത്രയയപ്പ് നൽകി

ഷംന യൂനുസിന് കുവൈത്ത് കെഎംസിസി വനിതാ വിംങ് യാത്രയയപ്പ് നൽകി

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി വനിതാ വിംഗ് പ്രവർത്തക സമിതി അംഗം ഷംന യൂനുസിന് വനിതാ വിംഗിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കുവൈത്ത് കെഎംസിസിയുടെ ഉപഹാരം വനിതാ വിംഗ് ഭാരവാഹികൾ ഷംന യൂനുസിന് കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി സുബി തഷ്റീഫ്, ട്രഷറർ ഫാത്തിമ അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് ജാസിറ സിദ്ദീഖ്, സെക്രട്ടറി മുഹ്സിന നിസാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കുവൈത്തിലെ പ്രവാസ ജീവിതത്തിലും കെഎംസിസിയുടെ പ്രവർത്തനങ്ങളിലും ഷംന യൂനുസ് നൽകിയ സേവനങ്ങൾക്ക് ഭാരവാഹികൾ നന്ദി അറിയിച്ചു. നാട്ടിലെ തുടർജീവിതത്തിന് ആശംസകളും നേർന്നു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!