HomeCommunityസ്പന്ദനം അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്പന്ദനം അസോസിയേഷൻ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

spot_img

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഹോസ്പിറ്റൽ കുവൈത്ത് ൻ്റെ സഹകരണത്തോടെയും പരിചയസമ്പന്നരായ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പിന്തുണയോടെയും സ്പന്ദനം അസോസിയേഷൻ ആൻ്റ് കൾചറൽ ഓർഗനിസേഷൻ കുവൈത്ത് മെട്രോ ഹോസ്പിറ്റൽ ബ്രാഞ്ച് ഫാഹഹിലിൽ മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു.

സാമൂഹിക പ്രവർത്തകനായ മനോജ് മാവേലിക്കര ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. അസോസിയേഷൻ പ്രസിഡൻ്റ് ബിജുഭവൻസ് അധ്യക്ഷത വഹിച്ചു. ബഷീർ ബത്ത ( മെട്രോ ഗ്രൂപ്പ് ) റിൻഷു ക്യാമ്പിനെക്കുറിച്ച് സംസാരിക്കുകയും റെജികുമാർ (ജന:സെക്രട്ടറി ) സ്വാഗതവും വസന്തകുമാരി ( പി. ആർ. ഒ ) സൂസൻ ജോസ്, സജിനി , തുളസീറാണി, ഉത്തമൻ തുടങ്ങിയവർ ആശംസകളും അറീയിച്ചു.

ഈ മെഡിക്കൽ ക്യാമ്പിലൂടെ മെമ്പർ ന്മാർക്ക് ആരോഗ്യ പരിശോധനകൾ, വിദഗ്ധ മെഡിക്കൽ നിർദേശങ്ങൾ, ആരോഗ്യ സംബന്ധമായ കൗൺസിലിംഗുകൾ എന്നിവ ലഭ്യമാക്കി. മെട്രോ ഹോസ്പിറ്റൽ മെഡിക്കൽ ടീമിൻ്റെ സമർപ്പണത്തിനും പ്രൊഫഷണലിസത്തിനും വിലമതിക്കാനാവാത്ത പിന്തുണയ്ക്കും സ്പന്ദനം അസോസിയേഷൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!