HomeGULFസ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളും കുവൈത്തിന്റെ ചരിത്രരേഖകൾ: ഷെയ്ഖ അല ബദർ അൽ-മുഹമ്മദ്

സ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളും കുവൈത്തിന്റെ ചരിത്രരേഖകൾ: ഷെയ്ഖ അല ബദർ അൽ-മുഹമ്മദ്

spot_img

കുവൈത്ത്സിറ്റി: കുവൈത്തിന്റെ ചരിത്രവും സംസ്കാരവും നിർമ്മിതികളും വരുംതലമുറയ്ക്കായി സൂക്ഷിച്ചുവെക്കുന്ന സുപ്രധാന ചരിത്രരേഖകളാണ് സ്റ്റാമ്പുകളും പോസ്റ്റ് കാർഡുകളുമെന്ന് കുവൈത്ത് ഫിലറ്റലിക് ആൻഡ് നുമിസ്മാറ്റിക് സൊസൈറ്റി ഹോണററി അംഗം ഷെയ്ഖ അല ബദർ അൽ-മുഹമ്മദ്. സൊസൈറ്റി സംഘടിപ്പിച്ച ‘അർബൻ റനൈസൻസ് ഓഫ് കുവൈത്ത് ഇൻ സ്റ്റാമ്പ്സ് ആൻഡ് പോസ്റ്റ്കാർഡ്സ്’ പ്രദർശനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

സൊസൈറ്റി വൈസ് ചെയർമാൻ ഹിഷാം കാസിം അൽ-ബലാമിന്റെ വ്യക്തിഗത ശേഖരത്തിലുള്ള നൂറ്റി മുപ്പതിലധികം കുവൈത്തി കെട്ടിടങ്ങളുടെയും തെരുവുകളുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള സ്റ്റാമ്പുകളാണ് പ്രദർശനത്തിലുള്ളത്. രാജ്യത്തിന്റെ വാസ്തുവിദ്യയും പൈതൃകവും വിളിച്ചോതുന്ന അപൂർവ്വ ശേഖരമാണിത്.

പൈതൃക കെട്ടിടങ്ങൾ സംരക്ഷിക്കേണ്ടതിന്റെയും, പഴക്കം ചെന്ന കെട്ടിടങ്ങൾ പുനരുദ്ധരിച്ച് മ്യൂസിയങ്ങളും പൊതുസന്ദർശന കേന്ദ്രങ്ങളുമാക്കി മാറ്റേണ്ടതിന്റെയും ആവശ്യകത ഷെയ്ഖ അല ബദർ അൽ-മുഹമ്മദ് ഊന്നിപ്പറഞ്ഞു. ഇത്തരം നീക്കങ്ങൾ കുവൈത്തിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!