HomeGULFയു.എ.ഇ-യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്‌ളാസുകൾ പുനരാരംഭിക്കും

യു.എ.ഇ-യിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ നേരിട്ടുള്ള ക്‌ളാസുകൾ പുനരാരംഭിക്കും

spot_img

യുഎഇയിലെ മുഴുവൻ പൊതു, സ്വകാര്യ സ്കൂളുകളിലും യുണിവേഴ്സിറ്റികളിലും നഴ്സറികളിലും തിങ്കളാഴ്ച മുതൽ ക്‌ളാസിലെത്തിയുള്ള പഠനം പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും അക്കാദമിക് വിലയിരുത്തലുകളുടെയും തുടർച്ച ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള തുടർച്ചയായ കൂടിയാലോചനകൾക്കും നിരീക്ഷണത്തിനും ശേഷമാണ് തീരുമാനമെന്ന് മന്ത്രാലയം പ്രസ്താവനയിൽവ്യക്തമാക്കി.

ക്ലാസുകൾ സുഗമമായി നടക്കാനാവശ്യമായ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളുകളും നടപടിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സാഹചര്യം വിലയിരുത്തി,ആവശ്യമെങ്കിൽ സ്കൂളുകളും നഴ്സറികളും ബദൽ പഠന മാതൃകകൾ സ്വീകരിക്കാൻ സജ്ജമായിരിക്കുമെന്നും കൂടുതൽ അപ്‌ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.അതേസമയം,പൊതു, സ്വകാര്യ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയം അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!