കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ (വോയ്സ് കുവൈത്ത്) വനിതാവേദിയുടെ ആഭിമുഖ്യത്തിൽ”ഓണോത്സവം – 2026″ സംഘടിപ്പിക്കുന്നു. ഓൺലൈനിൽ നടന്ന വനിതാവേദിയുടെ ജനറൽ ബോർഡി യോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. വനിതാവേദി പ്രസിഡന്റ് അനീജ രാജേഷ് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി.ബിനു ഓണോത്സവം പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
വോയ്സ് കുവൈത്ത് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സുജീഷ്.പി.ചന്ദ്രൻ,കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്,കേന്ദ്ര കമ്മിറ്റി ട്രഷറർ നിതിൻ.ജി.മോഹൻ,കേന്ദ്ര കമ്മിറ്റി ഓർഗനൈസിംങ് സെക്രട്ടറി ദിലീപ് തുളസി, വനിതാവേദി ചെയർപേഴ്സൺ സരിത രാജൻ എന്നിവർ സംസാരിച്ചു.
വനിതാവേദി ജനറൽ സെക്രട്ടറി സുമലത.എസ് സ്വാഗതവും വനിതാവേദി ട്രഷറർ അജിത എം.ആർ നന്ദിയും പറഞ്ഞു. സ്വാഗതസംഘം ഭാരവാഹികൾ: മിനികൃഷ്ണ (ജനറൽ കൺവീനർ),ലത മനോജ് (കൺവീനർ),അമ്പിളി ഗിരീഷ് (ആർട്സ് കൺവീനർ) എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു. ഓഗസ്റ്റ് 28 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ മംഗഫ് മെമ്മറീസ് ഓഡിറ്റോറിയത്തിലാണ് ഓണോത്സവം നടക്കുക.



