HomeGULFഅബു ഹലീഫ - ഫഹദ് അൽ-അഹമ്മദ് റോഡിൽ ഗതാഗത നിയന്ത്രണം

അബു ഹലീഫ – ഫഹദ് അൽ-അഹമ്മദ് റോഡിൽ ഗതാഗത നിയന്ത്രണം

Google search engine

കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികൾ പ്രമാണിച്ച് അബു ഹലീഫ ഭാഗത്തുനിന്ന് ഫഹദ് അൽ-അഹമ്മദ് ഭാഗത്തേക്ക് പോകുന്ന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഇന്റർസെക്ഷന് താഴെയുള്ള രണ്ട് വരികൾ പൂർണ്ണമായും അടച്ചു. ഒരു വരിയിലൂടെ മാത്രമേ നിലവിൽ ഗതാഗതം അനുവദിക്കൂ. ജനുവരി 9 വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് ഈ നിയന്ത്രണം തുടരും.റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാണ് ഈ ക്രമീകരണം. ഈ പാതയിലൂടെ യാത്ര ചെയ്യുന്നവർ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നേരത്തെ ഇറങ്ങുകയോ അല്ലെങ്കിൽ ബദൽ പാതകൾ സ്വീകരിക്കുകയോ ചെയ്യണമെന്ന് ട്രാഫിക് വിഭാഗം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റോഡിലെ സൈൻ ബോർഡുകൾ ശ്രദ്ധിക്കാനും വേഗത നിയന്ത്രിക്കാനും ഡ്രൈവർമാർ ജാഗ്രത പാലിക്കേണ്ടതാണ്.

RELATED NEWS
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INDIA
Google search engine
INTERNATIONAL
Google search engine
- Advertisment -
Google search engine

ARTICLES

error: Content is protected !!