HomeGULFസിവിൽ ഐഡി മാറ്റങ്ങൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം; പുതിയ ഡിജിറ്റൽ സേവനവുമായി പബ്ലിക് അതോറിറ്റി ഫോർ...

സിവിൽ ഐഡി മാറ്റങ്ങൾക്ക് ഇനി ഓൺലൈനായി അപേക്ഷിക്കാം; പുതിയ ഡിജിറ്റൽ സേവനവുമായി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ

spot_img

കുവൈറ്റ് സിറ്റി: സ്വയം സ്‌പോൺസർഷിപ്പ് വ്യവസ്ഥയ്ക്ക് കീഴിലുള്ള ആർട്ടിക്കിൾ 7 ബിസ് വിഭാഗത്തിൽപ്പെട്ട വ്യക്തികൾക്ക് തങ്ങളുടെ സിവിൽ ഐഡി വിവരങ്ങൾ തിരുത്തുന്നതിനായി പുതിയ ഡിജിറ്റൽ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ. ഇനിമുതൽ ഇത്തരം അപേക്ഷകൾ സമർപ്പിക്കാൻ പി.എ.സി.ഐ ഓഫിസുകൾ നേരിട്ട് സന്ദർശിക്കേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കി.

അർഹരായ അപേക്ഷകർക്ക് രാജ്യത്തെ ഏകീകൃത സർക്കാർ സേവന ആപ്പായ ‘സഹേൽ’ വഴിയോ അല്ലെങ്കിൽ പി.എ.സി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അപേക്ഷ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ഗുണഭോക്താക്കൾക്ക് വിവരങ്ങൾ പുതുക്കുന്നതിനും സേവനങ്ങൾ കൂടുതൽ വേഗത്തിലും ലളിതമായും ലഭ്യമാക്കുന്നതിനുമാണ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയിരിക്കുന്നത്.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!