Tuesday, February 3, 2026
HomeCommunityകല(ആർട്ട്) കുവൈറ്റ് "നിറം 2025 " വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങ് ഡോ. മുസ്തഫ അൽ-മൊസാവി...

കല(ആർട്ട്) കുവൈറ്റ് “നിറം 2025 ” വിജയികൾക്കുള്ള സമ്മാന വിതരണ ചടങ്ങ് ഡോ. മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു

Google search engine

ശിശുദിനത്തോടനുബന്ധിച്ചു കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി നവംബർ 14-ന് “നിറം 2025” എന്ന പേരിൽ അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ച് കല(ആർട്ട്) കുവൈറ്റ് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണം ജനുവരി 30 -നു വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് കിഡ്നി ട്രാൻസ്പ്ലാനറ്റേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ: മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു. പൊതു ചടങ്ങിന് കലാസാംസ്കാരിക നേതാക്കൾ, ബിസിനസ്സ് വ്യക്തികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, ചിത്രകലാ അധ്യാപകർ, രക്ഷിതാക്കൾ, മാധ്യമ പ്രതിനിധികൾ എന്നിവർ സാക്ഷ്യം വഹിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി അന്തരിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രരചനാ മത്സരം നടന്നത്. ഉദ്ഘാടന പ്രസംഗത്തിൽ എല്ലാ വിജയികളെയും ഡോ: മുസ്തഫ അൽ-മൊസാവി അഭിനന്ദിക്കുകയും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്ന കല(ആർട്ട്) കുവൈറ്റിനെ ശ്ലാഖിക്കുകയും ചെയ്തു.കല (ആർട്ട്) കുവൈറ്റ് ട്രെഷറർ അജിത് കുമാർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശിവകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിറം-2025 പ്രോഗ്രാം റിപ്പോർട്ടിംഗ് ജിയാഷ്‌ അബ്ദുൾകരീമും മൂല്യനിർണ്ണയ വിശകലനം നിറം-2025 ജഡ്ജിങ് പാനൽ അംഗം ആർട്ടിസ്റ്റ് ശശികൃഷ്ണനും നിർവഹിച്ചു. ആശംസകൾ അർപ്പിച്ചുകൊണ്ട് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ പ്രിൻസിപ്പാൾ ഗംഗാധർ ശീർഷാദ്, അൽ-മുള്ള എക്സ്ചേഞ്ച് മാർക്കറ്റിംഗ് മാനേജർ ബേസിൽ എന്നിവർ സംസാരിച്ചു, കല (ആർട്ട്) കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, സാമൂഹ്യ പ്രവർത്തകൻ അനിയൻകുഞ്ഞ് പാപ്പച്ചൻ, നിറം കോർഡിനേറ്റർ മുകേഷ് വി. പി, ഓർഗനൈസിംഗ് കൺവീനർ ഷൈജിത്ത് കെ, കല(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ സുനിൽ കുമാർ, രാകേഷ്. പി. ഡി, ജ്യോതി ശിവകുമാർ എന്നിവർ വേദിയിൽ സാന്നിദ്ധരായിരുന്നു. കല (ആർട്ട്) ജോയിന്റ് കൺവീനർ സിസിത ഗിരീഷ് നന്ദി പ്രകാശിപ്പിച്ചു. നിറം ജഡ്ജസ് മാരായ ശശി കൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, വിഷ്ണു ജയകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സോവനീർ പ്രകാശനം ഡോ. മുസ്തഫ അൽ-മൊസാവി ആദ്യ കോപ്പി ജോണികുമാറിന് നൽകിക്കൊണ്ട് നിർവഹിച്ചു. കല (ആർട്ട്) കുവൈറ്റ് സജീവഅംഗം സുനിൽ കുമാർ, പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന പ്രമോദ്, ബിന്ദു പ്രമോദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനീച്ച ഷൈജിത്‌, ശ്രുതി ഹരീഷ്, ഫൗസിയ ജിയാഷ് എന്നിവർ കോംപിയറിങ് നിർവഹിച്ചു.തുടർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓവറോൾ ചാമ്പ്യൻഷിപ്പ്: ഒന്നാം സ്ഥാനം- ഐഇഎസ്-ഭാരതീയ വിദ്യാഭവൻ, അബ്ബാസിയ, രണ്ടാം സ്ഥാനം – ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, സാൽമിയ, മൂന്നാം സ്ഥാനം- ഫഹാഹീൽ അൽ-വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ, അഹമ്മദി. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ച സ്കൂളിനായുള്ള സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ നേടി.ചിത്രരചനയിൽ വിവിധ ഗ്രൂപ്പുകളിലായി ഒന്നാം സമ്മാനം അദ്വിക അജിഷ്മോഹൻ, ഈസ എൽസ സന്തോഷ്, എറിൻ എലിസ ജോസഫ്, സച്ചിൻ കോലാഞ്ചി, ജലാലുദ്ദീൻ അക്ബർ, രണ്ടാം സമ്മാനം കെയ്‌ലിൻ എലിസബത്ത് അഭിലാഷ്, ഇവാന ബ്രിജിത്ത് സന്തോഷ്, അഡ്രിയ സാറാ ഫിലിപ്പ്, അബിയേൽ ബോബി മാത്യു, റിയാന പിൻ്റോ, സുഹാന ജഗത, ഡാനിയൽ സഞ്ജു പോൾ, ആഫിയ ഷെയ്ഖ്, നൈസ മറിയം ജേക്കബ്, മൂന്നാം സമ്മാനം മിഷിക ജോഷി, അനൈറ പരേഷ്, നിഹാരിക പ്രജേഷ്, അനിക അജിഷ്, ദക്ഷിത സിഫിൻ, നയന മറിയം ജിജി, ഡെൽന തെരേസ, ഗൗരി ലൈജു, ദിയ ഓസ്റ്റിൻ, സിവ മംനൂൻ, ജോവാന എലിസബത്ത് ടിറ്റി എന്നിവർ നേടി. സന്ദർശകർക്കും രക്ഷിതാക്കൾക്കും ആയുള്ള ഓപ്പൺ ക്യാൻവാസ് പെയിറ്റിംഗിൽ ഒന്നാം സമ്മാനം മൃഗംഗ ദാസ്, രണ്ടാം സമ്മാനം – പ്രിയങ്ക കുൻവാർ, ദിവ്യ, മൂന്നാം സമ്മാനം പ്രിയ അജിഷ്, സുജയ് പുസാദ്കർ. കെ.സൂര്യ പ്രിയ എന്നിവർ നേടി.2600-ൽ അധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്കു പുറമെ 59 പേർക്ക് മെറിറ്റ് പ്രൈസും 171 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു. സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്റോയും കൂടാതെ ഒന്നാം സമ്മാനർഹർക്ക് മലബാർ ഗോൾഡിന്റെ സ്വർണ്ണനാണയവും നൽകി. അമേരിക്കൻ ടൂറിസ്റ്ററിന്റെ സ്കൂൾ ബാഗും വിജയികൾക്ക് സമ്മാനമായി നൽകി.കലാ(ആർട്ട്) കുവൈറ്റ് ഭാരവാഹികളായ റിജോ, വിഷ്ണു, ശരത്, മുസ്തഫ, കനകരാജ്, സനൽ, ഗിരീഷ്, ജയേഷ്, പ്രമോദ്, ശാലിനി, പ്രവീൺ, പ്രബീഷ്, രശ്മി, തീർത്ഥ, ബിന്ദു, ജീവ, ശ്വേത, ഷിംന, നന്ദിക, നിയതി, സഞ്ജന, സയോന, അക്ഷര സനൽ, രാജേഷ് ഗോപി, അജീഷ് മോഹൻ, ശ്യാംലാൽ, ചന്ദ്രമോഹൻ, ലിജി പി ജോയ്, മനോജ് കുറുപ്പ്, സന്ദീപ് നായർ, വിജില അനിൽ, ബാബു സി. തുടങ്ങിയവർ പരിപാടി നിയന്ത്രിച്ചു.

RELATED ARTICLES
Google search engine
spot_img
GULF
Google search engine
COMMUNITY
spot_img
KERALA
Google search engine
INTERNATIONAL
spot_img
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!