HomeGULFവിമാനത്താവളത്തിലെ ഡിറ്റക്ടീവുകളെ ആക്രമിച്ചു; കുവൈത്ത് സ്വദേശിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് ജലീബ് പോലീസ്‌

വിമാനത്താവളത്തിലെ ഡിറ്റക്ടീവുകളെ ആക്രമിച്ചു; കുവൈത്ത് സ്വദേശിയെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിട്ട് ജലീബ് പോലീസ്‌

spot_img

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് ഡിറ്റക്ടീവുകളെ ആക്രമിച്ച സംഭവത്തിൽ കുവൈത്ത് സ്വദേശിയെ കസ്റ്റഡിയിലെടുക്കാൻ ജലീബ് അൽ-ഷുയൂഖ് പോലീസ് സ്റ്റേഷൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടു. എയർപോർട്ട് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പതിവായി എത്തുന്ന ഇയാൾ, യാത്രക്കാരെ സമീപിച്ച് ടാക്സി ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും തുടർന്ന് അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യുന്നത് എയർപോർട്ട് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇയാളുടെ സംശയാസ്പദമായ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിച്ചതിനെ തുടർന്ന് ഡിറ്റക്ടീവുകൾ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ വാക്കുതർക്കം രൂക്ഷമാവുകയും ഇയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കുകയുമായിരുന്നുവെന്ന് സുരക്ഷാ ഉറവിടങ്ങൾ വ്യക്തമാക്കുന്നു.

തുടർന്ന് ഉദ്യോഗസ്ഥർ ഇയാളെ കീഴടക്കി പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി മർദ്ദിച്ചതിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സ്വയം പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നും തന്നെ ഉദ്യോഗസ്ഥർ ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രതിയുടെ വാദം. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിയമവിരുദ്ധ ടാക്സി സർവീസുകൾക്കെതിരെ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയ പശ്ചാത്തലത്തിലാണ് ഈ സംഭവം.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!