HomeINDIAകൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ഗൾഫിലേക്ക് സർവീസുകൾ; നാൽപ്പതിലധികം പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും ഗൾഫിലേക്ക് സർവീസുകൾ; നാൽപ്പതിലധികം പുതിയ റൂട്ടുകളുമായി എയർ ഇന്ത്യ എക്സ്‍പ്രസ്

spot_img

ദില്ലി: വിമാന സർവീസുകൾ വിപുലീകരിച്ച് എയർ ഇന്ത്യ എക്സ്പ്രസ് വിന്റർ ഷെഡ്യൂൾ 2026 പ്രഖ്യാപിച്ചു. നാൽപ്പതിലധികം പുതിയ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകൾ ഉൾപ്പെടുത്തി പ്രതിദിന സർവീസുകളുടെ എണ്ണം 585 ആയി ഉയർത്തും. ഒക്ടോബർ 25 മുതൽ ഘട്ടങ്ങളായാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിൽ വരിക.

പുതിയ ഷെഡ്യൂൾ അനുസരിച്ച് ദിവസേന 435 ആഭ്യന്തര സർവീസുകളും 150 വരെ അന്താരാഷ്ട്ര സർവീസുകളും ഉണ്ടാകും. നൂറിലധികം വിമാനങ്ങളുള്ള എയർലൈനിന്റെ നിര ഉപയോഗിച്ചാണ് സർവീസുകൾ വർദ്ധിപ്പിക്കുന്നത്. ഇതോടെ ആഴ്ചയിലെ മൊത്തം സർവീസുകൾ 3,150-ൽ നിന്ന് 4,100 ആയി ഉയരും.അന്താരാഷ്ട്ര നെറ്റ്‌വർക്കിൽ ഗൾഫ്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് നിരവധി പുതിയ സർവീസുകളാണ് ആരംഭിക്കുന്നത്. കേരളത്തിൽ നിന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തു നിന്നും കൂടുതൽ സർവീസുകൾ പുതിയ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നീ സർവീസുകളുമുണ്ട്.

മറ്റ് അന്താരാഷ്ട്ര റൂട്ടുകൾ

ലഖ്‌നൗ-റാസ് അൽ ഖൈമ, മംഗളൂരു-കുവൈത്ത്, മംഗളൂരു-റാസ് അൽ ഖൈമ, മുംബൈ-കുവൈത്ത്, ഡൽഹി-റിയാദ്, ബെംഗളൂരു-കാഠ്മണ്ഡു, ചെന്നൈ-സിംഗപ്പൂർ, ഹൈദരാബാദ്-ഫൂക്കറ്റ് തുടങ്ങിയ പ്രമുഖ റൂട്ടുകളിലും സർവീസുകൾ ആരംഭിക്കും.

ഇന്ത്യയിലെ വൻനഗരങ്ങളും വളർന്നുവരുന്ന കേന്ദ്രങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാൻ ആഭ്യന്തര റൂട്ടുകളിലും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവപ്പറ്റിയുള്ള കോയമ്പത്തൂർ, ഗോവ (മോപ), ജോധ്പൂർ, മധുര സർവീസുകളും, ഡൽഹിയിൽ നിന്ന് അഹമ്മദാബാദ്, ശ്രീ വിജയ പുരം (പോർട്ട് ബ്ലെയർ), ഉദയ്പൂർ, ജയ്പൂർ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും ടൂറിസം മേഖലയ്ക്കും പിന്തുണ നൽകുന്നതിനൊപ്പം യാത്രക്കാർക്ക് മികച്ച കണക്റ്റിവിറ്റി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ചെയർമാൻ നിപുൺ അഗർവാൾ വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!