HomeGULFകുവൈത്തിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിയമലംഘനം; കമ്പനികൾക്കെതിരെ കടുത്ത നടപടികൾ, സർക്കാർ കരാറുകളിൽനിന്നും വിലക്കേർപ്പെടുത്തും

കുവൈത്തിൽ തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ നിയമലംഘനം; കമ്പനികൾക്കെതിരെ കടുത്ത നടപടികൾ, സർക്കാർ കരാറുകളിൽനിന്നും വിലക്കേർപ്പെടുത്തും

spot_img

കുവൈത്ത് സിറ്റി: തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസസൗകര്യങ്ങൾ ഒരുക്കുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) തീരുമാനിച്ചു. നിയമലംഘനങ്ങൾ പരിഹരിക്കാത്ത കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുന്നതിനൊപ്പം ഭാവിയിലെ സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിനും വിലക്കേർപ്പെടുത്തും.

ഡെലിവറി കമ്പനികളിലെ തൊഴിലാളികളുടെ താമസസ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയിരുന്ന പരിശോധനകൾ സർക്കാർ കരാറുകൾ നടപ്പാക്കുന്ന കമ്പനികളിലെ തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.മാൻപവർ അതോറിറ്റി ഡയറക്ടർ എൻജിനീയർ റബാബ് അൽ ഒസൈമി ഇതുസംബന്ധിച്ച് തൊഴിൽ സുരക്ഷാ നിരീക്ഷണ വിഭാഗത്തിനും തൊഴിൽ ബന്ധ വിഭാഗത്തിനും നിർദേശം നൽകിയതായി അൽ ജരീദ പത്രം റിപ്പോർട്ട് ചെയ്തു.

പരിശോധനകളിൽ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കമ്പനികൾക്ക് ആദ്യം മുന്നറിയിപ്പ് നൽകും. വീഴ്ചകൾ പരിഹരിക്കാൻ അവസരം അനുവദിച്ചശേഷം വീണ്ടും പരിശോധന നടത്തും. നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കും. നിയമലംഘനങ്ങൾ പരിഹരിക്കുന്നതുവരെ കമ്പനികളുടെ ഫയലുകൾ മരവിപ്പിക്കുകയും പുതിയ സർക്കാർ കരാറുകൾ ലഭിക്കുന്നതിൽനിന്ന് വിലക്കുകയും ചെയ്യും.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് പരിശോധനാ നടപടികൾ നേരിട്ട് നിരീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, സുരക്ഷിതമായ താമസസൗകര്യങ്ങൾ ഉറപ്പാക്കുക, ആരോഗ്യവും മാന്യതയും കാത്തുസൂക്ഷിക്കുക എന്നിവയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും തൊഴിലാളികളെ ചൂഷണം ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പരിശോധനകൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

തൊഴിലുടമകളിൽനിന്ന് ഏതെങ്കിലും തരത്തിലുള്ള ചൂഷണമോ നിയമലംഘനമോ നേരിടുന്ന പ്രവാസി തൊഴിലാളികൾ മാൻപവർ അതോറിറ്റിയെ സമീപിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഇതിനായി ‘Report Me’ (بلغني) എന്ന ഓൺലൈൻ പരാതിസേവനവും ഉപയോഗിക്കാം. പരാതിക്കാരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചുകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!