HomeGULFരാജ്യത്ത് 18-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയും വിജയം; സൽമാൻ അൽ-ദബ്ബൂസ് ഹാർട്ട് സെന്ററിൽ ചരിത്രനേട്ടം

രാജ്യത്ത് 18-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയും വിജയം; സൽമാൻ അൽ-ദബ്ബൂസ് ഹാർട്ട് സെന്ററിൽ ചരിത്രനേട്ടം

spot_img

കുവൈത്ത് സിറ്റി: സൽമാൻ അൽ-ദബ്ബൂസ് ഹാർട്ട് സെന്ററിൽ 18 വയസ്സുകാരനായ രോഗിക്ക് രാജ്യത്തെ 18-ാമത് ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. സങ്കീർണ്ണമായ ഹൃദ്രോഗ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സ്പെഷ്യലൈസ്ഡ് മെഡിക്കൽ ടീമുകളുടെ വർദ്ധിച്ചുവരുന്ന കഴിവുകളാണ് ഈ നേട്ടം വ്യക്തമാക്കുന്നത്.

ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന ഗുരുതരമായ ഹൃസ്തംഭനത്തിലേക്ക് നയിച്ച ജന്മനാ ഉള്ള ഹൃദയ വൈകല്യമാണ് രോഗി അനുഭവിച്ചിരുന്നത്. ഇത് അദ്ദേഹത്തിന് ഹൃദയമാറ്റ ശസ്ത്രക്രിയ അനിവാര്യമാക്കി തീർത്തിരുന്നു.അവയവദാനം ലഭ്യമായതിനെ തുടർന്ന്, ആരോഗ്യ പരിശോധനകളും രോഗിയുമായി അവയവം യോജിച്ചുപോകുമെന്ന് സ്ഥിരീകരിച്ച ശേഷവുമാണ് സെന്ററിൽ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കിയത്.

സൽമാൻ അൽ-ദബ്ബൂസ് ഹാർട്ട് സെന്ററിലെ കാർഡിയോളജി വകുപ്പ് മേധാവിയും ഹാർട്ട് ഫെയിലിയർ ആൻഡ് ഹാർട്ട് ട്രാൻസ്പ്ലാന്റ് യൂണിറ്റ് മേധാവിയുമായ ഡോ. ബാദർ അൽ-അയാദ് ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ശസ്ത്രക്രിയയുടെ വിജയമെന്നും, വിപുലമായ ഹൃദയമാറ്റ പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിലും ഗുരുതരമായ ഹൃദ്രോഗികൾക്ക് മികച്ച ചികിത്സാ മാർഗ്ഗങ്ങൾ ഉറപ്പാക്കുന്നതിലും ഇതൊരു പ്രധാന ചുവടുവെപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!