HomeGULFനോർക്ക കെയർ ഇൻഷുറൻസ് പദ്ധതിപ്രീമിയം വർദ്ധനവ് പിൻവലിക്കണം : കുവൈത്ത് കെ.എം.സി.സി

നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിപ്രീമിയം വർദ്ധനവ് പിൻവലിക്കണം : കുവൈത്ത് കെ.എം.സി.സി

spot_img

കുവൈത്ത് സിറ്റി: പ്രവാസികളുടെ ക്ഷേമവും ആരോഗ്യസുരക്ഷയും ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ വർധനവ് പിൻവലിക്കണമെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. 2025-ൽ നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയപ്പോൾ പ്രീമിയം വർധിപ്പിക്കില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ജീവിതത്തിന്റെ നല്ലൊരു ഭാഗം വിദേശത്ത് അധ്വാനിക്കുന്ന പ്രവാസികൾക്ക് ആശ്വാസമാകേണ്ട ക്ഷേമപദ്ധതി തന്നെ അധിക സാമ്പത്തിക ബാധ്യതയായി മാറുന്നത് നീതീകരിക്കാവതല്ല.

പ്രതിദിനം ബില്യൺ കണക്കിന് വിദേശ നാണ്യം നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ ആരോഗ്യ പരിരക്ഷ സർക്കാരിന്റെ ബാധ്യതയാണ്. നോർക്ക സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി, യു ഡി എഫ് സർക്കാരിനെ അധികാരത്തിലെത്തിക്കാൻ കഠിനധ്വാനം ചെയ്ത പ്രവാസികളോട് നീതി പുലർത്തണമെന്നും കുവൈത്ത് കെ എം സി സി സംസ്ഥാന പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. പ്രവാസി പെൻഷൻ അനുവദിക്കുന്നതിൽ കാല താമസം നേരിടുന്നതായി പരാതി ഉയരുന്ന സാഹചര്യത്തിൽ ഈ വിഷയത്തിലും സർക്കാരിന്റെ അടിയന്തിര ശ്രദ്ധയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ പ്രസീഡിയം നിയന്ത്രിച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!