HomeCommunityയാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

spot_img

കുവൈത്ത് എറണാകുളം റസിഡൻസ് അസോസിയേഷൻ വനിതാവേദി അംഗവും ഫർവാനിയ ഹോസ്പിറ്റലിൽ സ്റ്റാഫും ആയ ശ്രീമതി മെർളി റെജിക്ക് വെള്ളിയാഴ്ച അബ്ബാസിയ റോയൽ ബേക് ഹാളിൽ യാത്രയയപ്പ് നൽകി. നീണ്ട 20 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മെർളി റെജിക്ക് കേര കേന്ദ്ര കമ്മിറ്റിയുടെയും വനിതാ വേദിയുടെയും നേതൃത്വത്തിൽ ഉപഹാരം നൽകുകയുണ്ടായി.

ചടങ്ങിൽ കേര പ്രസിഡന്റ് ബിനിൽ സ്കറിയ അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും വനിതാവേദി കൺവീനർ ആൻസമോൾ, വൈസ് പ്രസിഡന്റ് ശ്രീജ അനിൽകുമാർ എന്നിവർ ആശംസകൾ അറിയിക്കുകയും, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൈജിൽ, അനിൽ SP, രാജൻ, അനിൽ ജോസഫ്, നൂർജഹാൻ, ലിനി റോബിൻ എന്നിവർ യോഗത്തിന് മേൽനോട്ടം വഹിക്കുകയും അബ്ബാസിയ ഏരിയ കൺവീനർ ജിൻസ് പി ജോയ് നന്ദി പറയുകയും ചെയ്തു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!