യുവാവിനു നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം

  • 02/03/2020

യുവാവിനു നേരെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ക്രൂരമര്‍ദ്ദനം. പാറശ്ശാല പൊറ്റയില്‍ക്കട സ്വദേശി സുബിനാണ് പരിക്കേറ്റത്. പൊറ്റയില്‍ക്കട ബ്രാഞ്ച് സെക്രട്ടറി അനില്‍രാജാണ് സുബിനെ കമ്പിപ്പാര കൊണ്ട് ക്രൂരമായി മര്‍ദിച്ചത്. തലയ്ക്കും കാലിനും പരിക്കേറ്റ സുബിന്‍ ചികിത്സയിലാണ്. സുബിനെ അടിച്ചുവീഴ്ത്തിയ ശേഷം അനില്‍രാജ് മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാര്‍ നോക്കിനില്‍ക്കെ സുബിനെ മര്‍ദ്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

മുന്‍വൈരാഗ്യമാണ് മര്‍ദ്ദനത്തിന് കാരണമെന്നാണ് സൂചന. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. മുമ്പ് ഒരു കേസില്‍ അനില്‍രാജിനെതിരെ സുബിന്‍ മൊഴി നല്‍കിയതിലുള്ള വിരോധമാണ് മര്‍ദനത്തിന് കാരണം. അനില്‍രാജിനെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് സുബിന്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Related News