ചാണ്ടി ഉമ്മന് 28 ലക്ഷത്തിന്റെ ആസ്തി; 12.72 ലക്ഷം രൂപയുടെ കടബാധ്യതയെന്നും സത്യവാങ്മൂലം

  • 17/08/2023

പുതുപ്പള്ളിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന് 28 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്ന് സ്വത്ത് വിവരം. തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരത്തിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഭൂമിയും വീടും അടക്കം 2,871,197 രൂപയുടെ ആസ്തിയാണുള്ളത്. 12,725,97 രൂപയുടെ ബാധ്യതയുമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.


വ്യാഴാഴ്ച രാവിലെയാണ് ചാണ്ടി ഉമ്മന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ ആദ്യ പത്രിക സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ച ശേഷമായിരുന്നു ചാണ്ടി ഉമ്മൻ പാമ്ബാടി ബ്ലോക്ക് ഓഫീസില്‍ പത്രിക നല്‍കാനെത്തിയത്. 

ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം മുൻ നേതാവ് സി ഒ ടി നസീറിന്റെ മാതാവാണ് ചാണ്ടി ഉമ്മന് തെരഞ്ഞെടുപ്പില്‍ കെട്ടി വെക്കാനുള്ള പണം നല്‍കിയത്. ചാണ്ടി ഉമ്മന്റെ വിജയം സുനിശ്ചിതമെന്ന് സഹോദരി അച്ചു ഉമ്മൻ പറഞ്ഞു.

Related News