സ്‌കൂള്‍ കുട്ടിയുടെ മിസ്സിംഗ് കേസ്, ലോഡ്ജില്‍ നിന്ന് പ്രതിയെ പൊക്കി, അന്വേഷണത്തില്‍ പീഡനം തെളിഞ്ഞു;16 വര്‍ഷം കഠിനതടവ്

  • 19/08/2023

കൊച്ചി: സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 16 വര്‍ഷം കഠിന തടവും, 35000 രൂപ പിഴയും. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സബിൻ രാജിനേ ആണ് പെരുമ്ബാവൂര്‍ സ്പെഷ്യല്‍ അതിവേഗ കോടതി ജഡ്ജി ശിക്ഷിച്ചത്. 2021 ജനുവരിയില്‍ തടിയിട്ട പറമ്ബ് പോലീസ് രജിസ്റ്റര്‍ ചെയ്ത മിസ്സിംങ്ങ് കേസിൻ്റെ അന്വേഷണത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി മനസ്സിലാകുന്നത്. തുടര്‍ന്ന് വേളാങ്കണ്ണിയിലെ ഒരു ലോഡ്ജില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട കുട്ടിയും കൂടെയുണ്ടായിരുന്നു. 


കൂട്ടുകാരൻ്റെ ഫോണില്‍ നിന്നും ഫെയ്സ് ബുക്ക് വഴിയാണ് കുട്ടിയെ പരിചയപ്പെട്ടത്. ഈ കേസില്‍ നിന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതി എറണാകുളം സെൻട്രല്‍ സ്റ്റേഷൻ പരിധിയില്‍ 14 വയസുള്ള മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായി. ഇതോടെ നിലവിലുള്ള ജാമ്യം റദ്ദ് ചെയ്ത് ഇയാളെ എറണാകുളം സബ്ബ് ജയിലില്‍ പാര്‍പ്പിക്കുകയായിരുന്നു.

എറണാകുളം കൂത്താട്ടുകുളത്ത് പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി തൂങ്ങിമരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുടെ പിതൃ സഹോദരൻ ആണ് തൂങ്ങി മരിച്ചത്. പ്രതിയെ കണ്ടെത്താൻ പരിശോധന നടത്തുന്നതിനിടെ ആണ് വീടിനു സമീപത്തെ റബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം പോക്സോ കേസ് എടുത്തിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി പോക്സോ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്. പ്രതിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related News